വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അബു സലിം. മലയാള സിനിമയില്‍ പുരുഷാധിപത്യമില്ലെന്നും സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്നുണ്ടെന്നും തുറന്നു പറഞ്ഞു താരം. ദി ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിമിന്റെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് അബു സലീമിന്റെ പ്രതികരണം.
”ദിലീപ് വിഷയത്തില്‍ തെറ്റും ശരിയും പറയാനില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിഷിക്കും. എല്ലാവര്ക്കും തുല്യ പ്രാധാന്യമാണ് സിനിമ മേഖല നല്‍കുന്നത്. അമ്മയിലും പുരുഷ മേധാവിത്വം ഇല്ല. ഇടവേള ബാബു നടിയെ കുറിച്ച് പറഞ്ഞതില്‍ തെറ്റ് കാണേണ്ടതില്ല. അദ്ദേഹം പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ഒരു സംഘടനയായാല്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഉണ്ടാകും”. അബു സലിം പറഞ്ഞു.
read also:മയക്കുമരുന്ന് കേസ്; അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും നാല് താരങ്ങളെ ചോദ്യം ചെയ്തു
ശരത് ചന്ദ്രന് വയനാട് രചനയും സംവിധാനവും നിര്‍വഹിച്ച ദി ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിം എംആര്‍ പ്രൊഡക്ഷന്റെ ബാനറില്‍ പി.കെ. മുനീര്‍, എം.പി റഷീദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അബു സലിം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഫിലിം പുത്തുമല ദുരന്തത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ്.
Post Your Comments