CinemaGeneralMollywoodNEWS

ആളുകൾ സിനിമ കണ്ടിട്ട് എന്നെ തെറി വിളിച്ചു കൊണ്ടിരിക്കുകയാണ് : മണിരത്നത്തിന്റെ സിനിമ കണ്ടിട്ട് അഭിനന്ദിക്കാൻ വിളിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട്

കാമ്പുള്ള കഥകൾ കാലത്തെ അതിജീവിച്ച് മുന്നേറുമെന്ന് അത്തരം സിനിമകൾ തെളിയിച്ചു

മലയാളത്തിൽ ജനപ്രീതി നേടിയ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സത്യൻ അന്തിക്കാട് തനിക്ക് നേരേ വന്നിട്ടുള്ള സിനിമ വിമർശനത്തെക്കുറിച്ചും മണിരത്നത്തെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞ പ്രതികരണത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. ‘കണ്ണത്തിൽ മുത്തമിട്ടാൽ’ എന്ന സിനിമ കണ്ട ശേഷം മണിരത്നത്തെ വിളിച്ചപ്പോൾ ആ സിനിമ കണ്ട ശേഷം പ്രേക്ഷകർ പങ്കുവച്ച നെഗറ്റീവ് കമൻറുകളെക്കുറിച്ചാണ് സത്യൻ അന്തിക്കാടിന്റെ തുറന്നു പറച്ചിൽ

‘നല്ല വിമർശനങ്ങൾ എപ്പോഴും സ്വീകരിക്കുന്ന ആളാണ് ഞാൻ. വിമർശനങ്ങൾ പറയാൻ വേണ്ടി മാത്രം വിമർശിക്കുന്നവരുടെ വാക്കുകൾ അവഗണനയോടെ തള്ളി കളയാറുണ്ട്. ‘അച്ചുവിന്റെ അമ്മ’, ‘മനസ്സിനക്കരെ’ തുടങ്ങിയ സിനിമകൾ ഇറങ്ങിയപ്പോൾ സീരിയൽ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞവരുണ്ട്. കാമ്പുള്ള കഥകൾ കാലത്തെ അതിജീവിച്ച് മുന്നേറുമെന്ന് അത്തരം സിനിമകൾ തെളിയിച്ചു. കുറേയധികം ഹിറ്റുകൾ ഉണ്ടാക്കിയ സീനീയർ സംവിധായകർക്ക് ഒരുപാട് വിമർശകർ വരാറുണ്ട്. തമിഴിലൊക്കെ കൂടുതലാണത്. ‘കണ്ണത്തിൽ മുത്തമിട്ടാൽ’ എന്ന അതിമനോഹരമായ സിനിമ കണ്ടിട്ട് ഞാൻ മണിരത്നത്തെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് താങ്കൾ വിളിച്ചത് ആശ്വസമായി, ആളുകൾ സിനിമ കണ്ടിട്ട് എന്നെ തെറി വിളിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ‘റോജ’ പോലെ വന്നില്ല, ‘നായകൻ’ പോലെ ആയില്ല എന്നൊക്കെയായിരുന്നു വിമർശനം. സത്യൻ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button