മീടൂ പ്രശ്നങ്ങളുണ്ടാവാന്‍ കാരണം സ്ത്രീകള്‍ ജോലിക്ക് പോകുന്നതു കൊണ്ടാണെന്ന് ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ പരമ്ബരയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മുകേഷ് ഖന്നയുടെ വിവാദ പരാമർശം വീട്ടുപണികളാണ് സ്ത്രീകള്‍ ചെയ്യേണ്ടതെന്നും ജോലി ചെയ്യാനിറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
‘പുരുഷനും സ്ത്രീകളും വ്യത്യസ്തരാണ്. വീടിന്റെ പരിപാലനമാണ് സ്ത്രീകളുടെ ജോലി. സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടു മൂവ്മെന്റ് പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന് സ്ത്രീകള്‍ സംസാരിക്കുന്നതുതന്നെ പുരുഷന്‍മാരുടെ തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നത് സംബന്ധിച്ചാണ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതുകൊണ്ട് കുട്ടികള്‍ക്ക് അമ്മയെ നഷ്ടമാവുകയാണ്. എല്ലാ പ്രശ്നങ്ങളും തുടങ്ങിയത് ഇതുകൊണ്ടാണ്’- മുകേഷ് ഖന്ന പറയുന്നത്.
എന്നാൽ ജോലിക്കായി പുറത്തിറങ്ങുന്ന സ്ത്രീകളെയെല്ലാം പുരുഷന്മാര്‍ക്ക് പീഡിപ്പിക്കാന്‍ അധികാരമുണ്ടോ എന്നും സുരക്ഷ വേണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണം എന്നാണോ മുകേഷ് പറയുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.
Post Your Comments