CinemaGeneralMollywoodNEWS

മണിച്ചിത്രത്താഴിൽ ശോഭന ആവശ്യപ്പെട്ട പ്രകാരം കാസ്റ്റ് ചെയ്ത നടനെക്കുറിച്ച് ഫാസിൽ

ശോഭന മാത്രമായിരുന്നു ഗംഗയായും നാഗവല്ലിയായും എന്റെ മനസ്സിലുണ്ടായിരുന്നത്

മലയാളത്തിൽ മഹാവിജയമായി മാറിയ ക്ലാസ് സിനിമ മണിച്ചിത്രത്താഴിൽ ശോഭനയെ കാസ്റ്റ് ചെയ്യാനുണ്ടായ പ്രധാന കാരണത്തെക്കുറിച്ച് പങ്ക് വയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഫാസിൽ. ചിത്രത്തിൽ രാമനാഥന്റെ റോളിൽ അഭിനയിച്ച ശ്രീധർ എന്ന കന്നഡ നടനെ കാസ്റ്റ് ചെയ്തത് ശോഭനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നുവെന്നും ഫാസിൽ പറയുന്നു . 1993-ലെ ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’ മലയാള സിനിമയിൽ ഇന്നും വാഴ്ത്തപ്പെടുന്ന ക്ലാസിക് കലാസൃഷ്ടിയാണ്.
ശോഭനയുടെ അഭിനയ പ്രകടനം പോലെ തന്നെ മോഹൻലാലിന്റെ സണ്ണി ജോസഫ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മണിച്ചിത്രത്താഴിൽ ശോഭനയെ കാസ്റ്റ് ചെയ്തത് ബേസിക്കലി അവർ ഒരു നർത്തകി ആയത് കൊണ്ടാണ്. നൃത്തവും അഭിനയവും ഒരു പോലെ മനോഹരമായി ചെയ്യുന്ന മറ്റൊരാൾ നമ്മുടെ സിനിമ മേഖലയിലില്ല. അത് കൊണ്ട് ശോഭന മാത്രമായിരുന്നു ഗംഗയായും നാഗവല്ലിയായും എന്റെ മനസ്സിലുണ്ടായിരുന്നത്. അതിലെ രാമനാഥൻ എന്ന കഥാപാത്രം ശ്രീധർ ആണ്. ആ കഥാപാത്രത്തെ കണ്ടെത്താൻ ഞങ്ങൾ ഒരു പാട് വിഷമിച്ചു. പിന്നെ ശോഭനയോട് കാര്യം പറഞ്ഞപ്പോൾ അവരാണ് ശ്രീധറിനെക്കുറിച്ച് പറഞ്ഞത്. അത്ര ബ്രില്യൻറായ ആളാണെന്ന് ശോഭന പറഞ്ഞപ്പോൾ ഇന്റർവ്യു പോലും നടത്താതെയാണ് ശ്രീധറിനെ തെരഞ്ഞെടുത്തത്’

shortlink

Related Articles

Post Your Comments


Back to top button