BollywoodGeneralLatest NewsMollywoodNEWS

ജാതിയോ മതമോ ഇല്ലാത്ത പേര് മകള്‍ക്ക്; അസിന്‍ പറയുന്നു

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരം

മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി ബോളിവുഡ് ലോകം കീഴടക്കിയ താരമാണ് അസിന്‍. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ തന്റെ മകളുടെ മൂന്നാം പിറന്നാള്‍ ആഘോഷത്തില്‍ അസിൻ സമൂഹ മാധ്യമത്തിൽ കുറിച്ച പോസ്റ്റ് നേടുന്നു.അറിന്‍ റാഇന്‍ എന്നാണ് അസിന്റെ മകളുടെ പേര്. ഈ പേര് തെരഞ്ഞെടുത്തത് എങ്ങനെയെന്ന് പറയുകയാണ് താരം. പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. ഇരുവരുടേയും പേരിന്റെ അക്ഷരങ്ങള്‍ ചേര്‍ത്താണ് കുഞ്ഞിന് പേരിട്ടത് എന്നാണ് അസിന്‍ കുറിക്കുന്നത്.

അവളുടെ പേര്- രാഹുലിന്റേയും എന്റെ പേരിന്റെ ആദ്യ ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നതാണ്. അതുപോലെ കുഞ്ഞിന്റെ രണ്ടാമത്തെ പേര് ഇതേ അക്ഷരങ്ങളുടെ വ്യത്യസ്തമായ രൂപമാണ്. ചെറുതും ലളിതവുമായ പേര്. ജാതിയോ മതമോ ലിംഗ ഭേദമോ ഒന്നും തന്നെയില്ലാത്ത പേരാണത്- അസിന്‍ കുറിച്ചു. മകള്‍ക്ക് ആശംസ അറിയിച്ചവരോട് നന്ദി പറഞ്ഞു.

shortlink

Post Your Comments


Back to top button