GeneralLatest NewsMollywoodNEWS

കാലുകളും തലയും മാത്രം നിലത്തു കുത്തി സംയുക്തയുടെ യോ​​​ഗാഭ്യാഭ്യാസം!! വീണ്ടും ഞെട്ടിച്ച്‌ താരം

15 വര്‍ഷത്തോളമായി യോ​ഗ അഭ്യസിക്കുന്ന സംയുക്തയുടെ വീഡിയോയ്ക്ക് മികച്ച പ്രശംസയാണ് ലഭിക്കുന്നത്.

നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിനു പിന്നാലെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുക ആണെങ്കിലും നടി സംയുക്തയ്ക്ക് ആരാധകർ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.യോഗ അഭ്യാസങ്ങളുടെ പല പോസിലുള്ള ചിത്രങ്ങൾ പങ്കുവച്ചു ആരാധകരെ താരം അമ്പരപ്പിക്കാറുണ്ട്.

ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ യോഗ വിഡിയോ ആണ്. കാലുകളും തലയും മാത്രം നിലത്തു കുത്തി ശരീരം മുഴുവന്‍ ഉയര്‍ത്തി വച്ചിരിക്കുകയാണ് താരം. അതിനിടെ ഒരു കാല്‍ ഉയര്‍ത്തി മറ്റേ കാലിന്റെ മുകളില്‍ വയ്ക്കുന്നതും കാണാം.

‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉര്‍ധവ ധനുരാസനത്തിലേക്ക് മടങ്ങുക’ എന്ന അടിക്കുറിപ്പിൽ പങ്കുവച്ച വിഡിയോയിൽ നിശബ്ദതയിലാണ് താന്‍ പ്രാക്ടീസ് ചെയ്യുന്നതെന്നും വിഡിയോയില്‍ മാത്രമാണ് ശബ്ദമുള്ളതെന്നും സംയുക്ത വ്യക്തമാക്കുന്നുണ്ട്ഏ

15 വര്‍ഷത്തോളമായി യോ​ഗ അഭ്യസിക്കുന്ന സംയുക്തയുടെ വീഡിയോയ്ക്ക് മികച്ച പ്രശംസയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button