
നെടുമുടി വേണു എന്ന നടന് വലിയ ഇമേജ് നൽകിയ സിനിമയാണ് ‘തകര’. ചെല്ലപ്പനാശാരിയായി നെടുമുടി വേണു തകർത്തഭിനയിച്ച സിനിമ ഭരതനാണ് സംവിധാനം ചെയ്തത്. തുടരെ രണ്ട് സിനിമകൾ പരാജയപ്പെട്ട ശേഷം ‘തകര’യിലൂടെയാണ് ഭരതൻ തിരിച്ചെത്തുന്നത്. വിവി ബാബു നിർമ്മിച്ച സിനിമ 1979-ലാണ് പുറത്തിറങ്ങുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയുമായി ബന്ധപ്പെട്ട അപൂർവ്വ അനുഭവം പറയുകയാണ് നെടുമുടി വേണു. നെടുമുടി വേണു എന്ന നടന് ഒരുപാട് അംഗീകാരങ്ങൾ നേടിക്കൊടുത്ത കഥാപാത്രമാണ് ചെല്ലപ്പനാശാരി
‘തകര’ സൂപ്പർ ഹിറ്റായി നിൽക്കുന്ന സമയം ഞാൻ കൊല്ലത്ത് താമസിക്കുമ്പോൾ ഒരാൾ എന്നെ കാണാൻ വന്നു. അദ്ദേഹം ഒരു ആശാരിയാണെന്ന് പറഞ്ഞു. അയാൾ വന്നപാടെ പറഞ്ഞു ‘നിങ്ങൾ ഞങ്ങൾ ആശാരിമാരോട് ഒരു തെറ്റ് ചെയ്തു.ഞങ്ങൾ മുഴക്കോല് തറയിൽ കുത്തി നടക്കാറില്ല .തകരയിൽ നിങ്ങൾ അങ്ങനെ ചെയ്തു. അത് കേട്ടപ്പോൾ എനിക്ക് വിഷമവും സന്തോഷവും തോന്നി. വിഷമം അങ്ങനെ ചെയ്തതിൽ അവർക്ക് വിഷമം ഉണ്ടായി എന്നതിലായിരുന്നു. സന്തോഷം തോന്നിയത് ആശാരിയുടെ വേഷം ചെയ്തപ്പോൾ ആ ഒരു തെറ്റ് അല്ലേ എന്നിൽ അവർ കണ്ടുള്ളൂ എന്നോർത്ത് ആശ്വാസം തോന്നി. ചിന്തേറ് ഇടുന്നതിലോ, ഉളി പിടിക്കുന്നതിലോ തെറ്റ് പറഞ്ഞില്ലല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്’. നെടുമുടി വേണു പറയുന്നു
Post Your Comments