പത്മരാജന്റെ കാലം മുതലേ മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന പ്രേം പ്രകാശ് നടന്നെന്ന നിലയിൽ തന്നെ ഒരിക്കൽ അവഗണിച്ച അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. പത്മരാജന്റെ ‘പെരുവഴിയമ്പലം’, ‘കൂടെവിടെ’ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച പ്രേം പ്രകാശ് ‘അകാശദൂത്’ പോലെയുള്ള വലിയ ഹിറ്റ് സിനിമകളും നിർമിച്ചിട്ടുണ്ട്.
‘നിർണായകം’ എന്ന സിനിമ ചെയ്യാനായി തീരുമാനിച്ചപ്പോൾ അതിന്റെ വിതരണക്കാർ ഞാൻ ആ സിനിമയിലെ പ്രധാന വേഷം ചെയ്യരുതെന്ന ആവശ്യവുമായി വന്നു .ഞാൻ അഭിനയിക്കരുതെന്ന് പറയാനുള്ളതിന്റെ പ്രധാന കാരണമായി അവർ പറഞ്ഞത് ഇതായിരുന്നു. ‘നടനെന്ന നിലയിൽ താങ്കൾ ചെറിയ ഒരു ആക്ടറാണ്, മറ്റൊരു പോപ്പുലറായ ആക്ടർ ചെയ്താലേ അതിന്റെ സാറ്റലൈറ്റ് ഒക്കെ വിറ്റ് പോകുകയുള്ളൂ’. അത് കൊണ്ട് ദയവായി ഇതിൽ നിന്ന് പിൻമാറണം എന്ന് പറഞ്ഞു. പക്ഷേ സിനിമയുടെ തിരക്കഥാകൃത്തുക്കളായ എന്റെ മക്കൾ ബോബിയും സഞ്ജയും അതിന് സമ്മതിച്ചില്ല. ഞാൻ അതിലെ അഡ്വക്കേറ്റിന്റെ റോൾ ചെയ്യുന്നെങ്കിൽ മാത്രമേ അവർ ആ തിരക്കഥ സിനിമയാക്കുന്നുള്ളൂ എന്ന് പറഞ്ഞതോടെ അത് അവിടെ അവസാനിച്ചു .പിന്നീട് മറ്റൊരു നിർമ്മാതാവ് വരികയും ഞാൻ തന്നെ ആ റോളിൽ അഭിനയിക്കകയും ചെയ്തു’. പ്രേം പ്രകാശ് പറയുന്നു
Post Your Comments