ഇത് പോരാട്ട വീര്യം;ലക്ഷ്മി ദേവിയെ അധിക്ഷേപിക്കുന്നതിനെതിരെ കര്‍ണി സേന; ഗത്യന്തരമില്ലാതെ ഹിന്ദുക്കളെ അപമാനിക്കുന്ന അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പേര് മാറ്റി

ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവും നടന്നിരുന്നു

വൻ വിവാദങ്ങള്‍ക്കിടെ അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ ചിത്രത്തിന്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെ രജ്പുത് കര്‍ണി സേന വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവും നടന്നിരുന്നു.

എന്നാൽ ഇതിന് പിന്നാലെയാണ് ലക്ഷ്മി ബോംബ് എന്ന പേര് മാറ്റി ‘ലക്ഷ്മി’ എന്ന് പുതിയ പേര് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് മാറ്റിയ വിവരം സിനിമ നിരൂപകനായ തരണ്‍ ആദര്‍ശ് പങ്കുവെച്ചു.

നടൻ രാഘവ ലോറന്‍സ് ഒരുക്കുന്ന സിനിമ നവംബര്‍ 9-ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്.

Share
Leave a Comment