GeneralLatest NewsMollywoodNEWS

അനുമതിയില്ലാതെ തന്റെ മുറിയില്‍ വന്ന അവരുടെ ഉദ്ദേശം മോഷണമായിരുന്നു, ഒരാള്‍ മാസ്ക് ധരിച്ചിരുന്നില്ല, നിയമം കയ്യില്‍ എടുക്കാന്‍ അവര്‍ക്ക് അവകാശം ഇല്ല; ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ വിജയ് പി നായര്‍ കോടതിയില്‍

അവര്‍ എന്നെ അടിച്ചപ്പോഴും ഞാന്‍ തിരിച്ചു ഒന്നും ചെയ്തില്ല. അവര്‍ക്ക് യാതൊരു പശ്ചാത്താപവും ഇല്ല. ഇനിയും സമാന കുറ്റം ചെയ്യാന്‍ സാധ്യത ഉണ്ട്.

അശ്‌ളീല വീഡിയോ പങ്കുവച്ച വിജയ് പി നായരെ മർദ്ദിച്ച ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരുന്നു. ഭാഗ്യലക്ഷ്മിയും സംഘവും തന്നെ മുറിയില്‍ കയറി മര്‍ദിച്ചത് ആള്‍ക്കൂട്ട കൈയ്യേറ്റമായി കണക്കാക്കണമെന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് വിജയ് പി നായര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു.

“അനുമതിയില്ലാതെയാണ് തന്റെ മുറിയില്‍ വന്നത്. എന്നെ തള്ളി മാറ്റി അകത്തു കയറി. മോഷണമായിരുന്നു അവരുടെ ഉദ്ദേശം. ഒരാള്‍ മാസ്ക് ധരിച്ചിരുന്നില്ല. മൈക്ക് നശിപ്പിച്ചു. നിയമം കയ്യില്‍ എടുക്കാന്‍ അവര്‍ക്ക് അവകാശം ഇല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമായിരുന്നു. അവര്‍ വരുന്നതിനെ കുറിച്ച്‌ തനിക്ക് അറിവില്ല. ക്ഷണിച്ചെന്ന വാദം തെറ്റാണ്,” വിജയ് പി നായര്‍ പറഞ്ഞു. “അവര്‍ എന്നെ അടിച്ചപ്പോഴും ഞാന്‍ തിരിച്ചു ഒന്നും ചെയ്തില്ല. അവര്‍ക്ക് യാതൊരു പശ്ചാത്താപവും ഇല്ല. ഇനിയും സമാന കുറ്റം ചെയ്യാന്‍ സാധ്യത ഉണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും,” വിജയ് പി നായര്‍ വാദിച്ചു.

മോഷണം ഉദ്ദേശമായിരുന്നില്ലന്നും തൊണ്ടി പോലീസിന് കൈ മാറുക മാത്രമായിരുന്നു ഉദ്ദേശമെന്നും ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.കൂടാതെ എടുത്ത സാധങ്ങള്‍ പോലീസില്‍ ഏല്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി. “മഷി ഞങ്ങള്‍ കൊണ്ടുവന്നത് അല്ല. മുറിയില്‍ ഇരുന്നതാണ്. അയാള്‍ക്ക് നാശ നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല,” ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്നും പ്രതിഭാഗം അറിയിച്ചു. അയാള്‍വിളിച്ചു വരുത്തി എന്ന് കാണിക്കാന്‍ തെളിവില്ലന്നും പ്രതികള്‍ വ്യക്തമാക്കി.

read also:അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച്‌ അസ്സല്‍ തെറി പറഞ്ഞു; ഇനി അഭിനയിക്കണ്ട എന്നൊക്കെയായി; ഞാന്‍ കരഞ്ഞു, നവ്യ നായര്‍ പറയുന്നു

പ്രതികളുടെ ചെയ്തിയെ കോടതി ആവര്‍ത്തിച്ച്‌ വിമര്‍ശിച്ചു. നിയമത്തില്‍ വിശ്വാസമുണ്ടായിരുന്നങ്കില്‍ നിങ്ങള്‍ ഇത്തരം പ്രവര്‍ത്തി ചെയ്യില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോ തല്‍സമയം ഇട്ടത് അയാളെ അപമാനിക്കാനും പൊതു ഇടത്തില്‍ മോശക്കാരനാക്കാനും ആയിരുന്നില്ലേ എന്ന്
ചോദിച്ച കോടതി വ്യക്തിഹത്യ നടത്തിയതിന് അത് തെളിവല്ലേ എന്നും ഒരാളെ അടിച്ചിട്ട് അയാളുടെ സാധങ്ങള്‍ എടുത്തത് കൊണ്ട് പോകുന്നത് കവര്‍ച്ച അല്ലേ എന്നും കോടതി ചോദിച്ചു. നിങ്ങള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസം ഇല്ലെന്നും തെറ്റായ കാര്യം ചെയ്താല്‍ ഫലം അനുഭവിക്കാന്‍ തയാറാകണമെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ അറസ്റ്റ് വരിക്കാന്‍ തയ്യാര്‍ ആയിരുന്നു എന്നും കോടതി പറഞ്ഞു.

പ്രതികള്‍ക്ക് പിന്നില്‍ മറ്റാളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ ഒരു കാറില്‍ ആണ് വന്നത്. ഫോണുകള്‍ കണ്ടെടുക്കാനുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. ജ്യാമ്യാപേക്ഷകള്‍ വിധി പറയാന്‍ മാറ്റി

shortlink

Related Articles

Post Your Comments


Back to top button