
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് ആര്യ. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ഇരുവരും വേർപിരിഞ്ഞു. എന്നാൽ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷവും രോഹിത്തിനൊപ്പം വീട്ടിലെ ചടങ്ങുകള്‍ക്കൊക്കെ റോയ എത്താറുണ്ട്.കഴിഞ്ഞ ദിവസം വിജയജശമി ദിനത്തില്‍ രോഹിത്തിന്റെ അമ്മയ്ക്കൊപ്പം പൂജയില്‍ പങ്കുകൊളളുന്ന റോയയുടെ ചിത്രങ്ങള്‍ രോഹിത്ത് പങ്കുവച്ചിരുന്നു.
വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ട് ആര്യയും രോഹിതും. റോയ ഇപ്പോൾ അച്ഛനായ രോഹിതിന്റെ വീട്ടിലാണുള്ളത്. മകള്‍ അച്ഛനൊപ്പമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവളിപ്പോള്‍ അച്ഛന്റെ വീട്ടിലാണുള്ളത്. ലോക് ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. ഇനി അച്ഛനും മകളും ഒരുമിച്ച് നില്‍ക്കട്ടെ, അതും വേണമല്ലോ, അദ്ദേഹത്തിനും അവള്‍ക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടേയെന്നുമായിരുന്നു താരം പറഞ്ഞത്.
Post Your Comments