മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇന്ദ്രജിത്തും പൃഥിരാജുവും അഭിനയരംഗത്ത് മികച്ചരീതിയിൽ മുന്നേറുകയാണ്. താര ദമ്പതിമാരായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെ മകള്‍ പ്രാര്‍ത്ഥനയുടെ 16ാം ജന്മദിനമാണ് ഇന്ന്. പേരക്കുട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മല്ലികാ സുകുമാരൻ എത്തിയിരിക്കുകയാണ്.
”അമ്മൂമ്മയുടെ പ്രാര്‍ത്ഥന മോള്‍ക്ക് ഇന്ന് പതിനാറാം ജന്മദിനം. സൗന്ദര്യത്തിന്റെയോ പരിഷ്കാരങ്ങളുടെയോ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല. ഒന്നറിയാം. അച്ഛച്ചഛന് പ്രിയപ്പെട്ട ഗാനങ്ങള്‍ പാടി ഞാന്‍ ഉറക്കിയിരുന്ന എന്റെ പാത്തുമോള്‍ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു. എന്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്. അമ്മൂമ്മയുടെ പ്രാര്‍ത്ഥനയും അനുഗ്രഹാശിസ്സുകളും.” മല്ലിക സമൂഹ മാധ്യമത്തിൽ പങ്കുവച്ചു
Post Your Comments