GeneralLatest NewsMollywoodNEWS

ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ തെറ്റ്; ഭാഗ്യലക്ഷ്മിയുടെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ വിജയ് പി. നായര്‍ ഹൈക്കോടതിയില്‍

സെപ്റ്റംബര്‍‌ 26ന് നടന്ന സംഭവം അവര്‍ ചിത്രീകരിച്ച ഫോണ്‍ പൊലീസ് ഇതുവരെയും കണ്ടെടുത്തിട്ടില്ല

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെക്കുറിച്ചു അശ്ളീല വീഡിയോ പോസ്‌റ്റ് ചെയ്ത യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മിയുടെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ മര്‍ദ്ദനമേറ്റ വിജയ് പി. നായര്‍ ഹൈക്കോടതിയില്‍. ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച വിജയ് പി നായർ ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പിന് തന്നെക്കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ താമസസ്ഥലത്തെത്തി ഇവർ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നും വിജയ് പി. നായര്‍ അപേക്ഷയില്‍ പറയുന്നു.

സെപ്റ്റംബര്‍‌ 26ന് നടന്ന സംഭവം അവര്‍ ചിത്രീകരിച്ച ഫോണ്‍ പൊലീസ് ഇതുവരെയും കണ്ടെടുത്തിട്ടില്ലെന്നും ഭാഗ്യലക്ഷ്മിയേയും സംഘത്തെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും വിജയ് പി നായര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടു.]

ഭാഗ്യലക്ഷ്മിയും സംഘവും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയുടെ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്നാണ് കോടതി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button