മലയാള സിനിമയില്‍ ചെയ്ത ഭൂരിപക്ഷം സിനിമകളും ഹിറ്റാക്കി മാറ്റി കൊണ്ട് നര്‍മ ശൈലിയിലൂടെ വേറിട്ട ആഖ്യാന ശൈലി കൊണ്ട് വന്ന സംവിധായകരായിരുന്നു സിദ്ധിഖ് ലാല്‍ ടീം. തിയേറ്ററുകളില്‍ നൂറ് കടന്ന നിരവധി സിനിമകള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ ഒരു സീനിയര്‍ സംവിധായകനായ ശേഷം തന്റെ സിനിമയോടുള്ള ശത്രുത പലര്‍ക്കും കൂടി വരുന്നുണ്ടെന്നും ഒരു നടന് പറഞ്ഞ അനുഭവം വെളിപ്പെടുത്തി കൊണ്ട് സിദ്ധിഖ് പറയുന്നു. സിനിമയെ മിമിക്രിക്കാരില്‍ നിന്ന് രക്ഷിച്ചു കൊണ്ട് വരികയാണെന്നും വീണ്ടും അത് പോലുളളവരെ പൊക്കി കൊണ്ട് വരരുതെന്നും മലയാളത്തിലെ ഒരു പ്രമുഖ താരം പറഞ്ഞിരുന്നതായി സിദ്ധിഖ് വെളിപ്പെടുത്തുന്നു.
‘വ്യക്തിപരമായി എനിക്ക് ശത്രുക്കള്‍ വളരെ അപൂര്‍വ്വം പേരെ ഉണ്ടാകുള്ളൂ. എന്റെ സിനിമയോടുള്ള ശത്രുതയാണ്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ജനറേഷനോടുള്ള ശത്രുതയാണ്. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കയോ ഇവിടെ വരാം എന്നുള്ള ഒരു ധാരണയുണ്ടെന്നു തോന്നുന്നു, അത് ഏറ്റവും കൂടുതല്‍ നേരിടുന്നത് പഴയ തലമുറയില്‍പ്പെട്ട സംവിധായകരാണ്. അതായത് ഒരു നടന് വളരെ വ്യക്തമായിട്ട് പറയുകയുണ്ടായി. ‘മിമിക്രി സിനിമയെ ഞങ്ങള്‍ മൂന്നാല് പേര് കൂടി രക്ഷിച്ചു കൊണ്ട് വരികയാണ് ദയവുചെയ്ത് മിമിക്രിക്കാരെയും കൊണ്ട് എന്റെ അടുത്തു വരരുതേ’ എന്ന് . അങ്ങനെ ആറ്റിറ്റ്യൂഡുള്ള ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്’. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറയുന്നു
Post Your Comments