ജനപ്രിയതാരം ദിലീപിന്റെ നായികയായി 2004ല്‍ രസികനിലൂടെയാണ് സംവൃത വെള്ളിത്തിരയില്‍ അരങ്ങേറിയത്, എന്നാല്‍ അതിന് മുന്‍പ് തന്നെ സംവൃതയെ തേടി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാലത് സംവൃത നിരസിക്കുകയായിരുന്നു. പൃഥ്വിരാജിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് സംവൃത തള്ളിക്കളഞ്ഞത്.
എന്നാൽ വെറും 9 ആം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൃഥ്വിരാജിന്റെ നായികയായി നന്ദനം എന്ന സിനിമയിലേയ്ക്ക് അവസരം ലഭിച്ചത്. പക്ഷേ അന്ന് താല്‍പ്പര്യം ഇല്ലാത്തത് കൊണ്ട് പോയില്ല. പിന്നീട് 2004ല്‍ രസികന്‍ എന്ന സിനിമയിലാണ് അഭിനയിച്ചതെന്നും നടി വ്യക്തമാക്കി.
പക്ഷെ, താന്‍ കോളേജ് ഹോസ്റ്റലില്‍ പല്ല് തേയ്ച്ച് കൊണ്ടിരുന്നപ്പോഴാണ് ലാല്‍ ജോസ് സാറും രാജീവ് അങ്കിളും തന്നെ തേടി ഹോസ്റ്റലില്‍ എത്തിയത്. സംവിധായകന് രഞ്ജിത് അങ്കിള്‍ കുടുംബ സുഹൃത്താണെന്നും അങ്കിള്‍ പറഞ്ഞിട്ടാണ് ഇവര്‍ അപ്രതീക്ഷിതമായി ഹോസ്റ്റലില്‍ എത്തിയതെന്നും സംവൃത.
കൂടാതെ തലേ ദിവസം വിളിച്ച് തന്റെ ഉയരം ചോദിച്ചപ്പോള്‍ അഭിനയിക്കാന്‍ താല്പ്പര്യമില്ലാത്തതിനാല് ഉയരം കൂട്ടി പറഞ്ഞു. എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ അവര്‍ തന്റെ ഫോട്ടോ എടുത്തു. രണ്ട് ദിവസം കഴിഞ്ഞ് തന്നെ സിനിമയിലേയ്ക്ക് എടുത്തെന്ന് വീട്ടിലേയ്ക്ക് വിളിച്ചറിയിച്ചു. അടുത്ത ദിവസം തന്നെ രസികന്‍ ചിത്രീകരണം ആരംഭിച്ചെന്നും സംവൃത പറഞ്ഞു.
Post Your Comments