
നടൻ പൃഥ്വിരാജ് സുകുമാരൻ കോവിഡ് നെഗറ്റീവായി. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിനു പോസിറ്റീവായത്. എഴു ദിവസം കഴിഞ്ഞു നടത്തിയ ആന്റിജൻ പരിശോധനയിലാണ് പൃഥ്വിരാജ് കോവിഡ് നെഗറ്റീവായത്. എന്നാൽ അടുത്ത ഏഴു ദിവസം കൂടി താരം ക്വാറന്റൈനിൽ തുടരും.
ജനഗണമന ചിത്രത്തിൻറെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.
മെയ് മാസം വിദേശത്തു നിന്നു മടങ്ങിയെത്തിയ പൃഥ്വിയുടെ രണ്ടാമത്തെ ക്വാറന്റൈനാണ് ഇത്.
Post Your Comments