മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് നടൻ ജയറാമിന്റെത്. നടി പാർവതിയും കാളിദാസും ചക്കിയും അടങ്ങുന്ന ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ആറു വർഷം മാത്രമാണ് പാർവതി അഭിനയ രംഗത്ത് ഉണ്ടായിരുന്നത്. അക്കാലത്തെക്കുറിച്ചു താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചതിങ്ങനെ..
”ആറുവര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളൂ. അതിന് മുമ്പ് അശ്വതിയായിരുന്നു. അതുകഴിഞ്ഞും അശ്വതിയാണ്. ഈ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല. അതൊരു പുകമറയില്‍ ഇരിക്കുകയാണ്. പക്ഷേ ഈ ആറുവര്‍ഷംകൊണ്ട് ഞാന്‍ നേടിയത് എന്നെ ഇഷ്ടമുള്ള കുറെപ്പേരുടെ സ്‌നേഹമാണ്. അതൊരിക്കലും ഒന്നിനും പകരമാവില്ല. അങ്ങനെ നോക്കുമ്പോള്‍ ജീവിതം ഒരുപാട്അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു.” പാർവതി പറയുന്നു
Post Your Comments