
മലയാളികൾക്ക് ഏറെ പരിചിതയായ അവതാരകയും നടിയുമാണ് ആര്യ. നടിയും ബിഗ്ബോസ് താരവുമായ അര്‍ച്ചന സുശീലന്റെ സഹോദരന് രോഹിത്തായിരുന്നു ആര്യയുടെ ഭര്‍ത്താവ്. 8 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിപ്പിച്ചെങ്കിലും ഇരുവരും ഇന്നും സുഹൃത്തുക്കള്‍ തന്നെയാണ്. വേർപിരിഞ്ഞെങ്കിലും മകൾ റോയയെ അച്ഛനൊപ്പവും അദ്ദേഹത്തിന്റെ വീട്ടുകാര്ക്കുമൊപ്പവുമെല്ലാം ആര്യ വിടാറുണ്ട് .
ആര്യ വിദേശത്തേക്ക് പോയ സമയത്ത് റോയ അച്ഛന്റെ വീട്ടിലായിരുന്നു. വിജയദശമി അവധികിട്ടിയപ്പോള്‍ വീണ്ടും അച്ഛന് അരികിലേക്കെത്തിയിരിക്കുകയാണ് റോയ. നോര്‍ത്തിന്ത്യയില്‍ ജീവിച്ചതിനാല്‍ രോഹിത്തിന്റെ കുടുംബത്തില്‍ വലിയ ആഘോഷമാണ് നവരാത്രി.
read also:നടി മൃദുല മുരളി വിവാഹിതയാകുന്നു!! താരത്തിന്റെ സംഗീത് രാവ് ആഘോഷങ്ങൾ
മകള്‍ വീട്ടിലെത്തിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചത് രോഹിത്ത് തന്നെയാണ്. ചിത്രങ്ങള്‍ക്ക് കമന്റുമായി ആര്യയും എത്തിയിരുന്നു. മകളുടെ ചിത്രങ്ങള്‍ക്ക് ലൗ ഇമോജിയാണ് ആര്യ നല്‍കിയത്. മകള്‍ക്ക് അച്ഛന് വീട്ടുകാരും അമ്മ വീട്ടുകാരും വേണമെന്ന പക്ഷക്കാരിയാണ് ആര്യ. വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. മകളുടെ കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.
Post Your Comments