BollywoodGeneralLatest NewsNEWS

”അവന്റെ കാമുകിയെ ഞാന്‍ സ്വന്തമാക്കിയിട്ടില്ല. അവരുടെ ബ്രേക്ക് അപ്പ് കഴിഞ്ഞ് എട്ട് മാസത്തിന് ശേഷമാണ് താനും അവളും അടുത്തത് .” . വെളിപ്പെടുത്തലുമായി നടന്‍

രണ്‍വീറിനു എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് അറിയില്ല. അവന്റെ കാമുകിയെ ഞാന്‍ സ്വന്തമാക്കിയിട്ടില്ല.

തന്റെ കാമുകിയെ നടൻ ആദിത്യ തട്ടിയെടുത്തുവെന്ന് ബോളിവുഡിലെ സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍. 2017ല്‍ നേഹ ഥൂപിയയുടെ ചാറ്റ് ഷോയിലാണ് ആദിത്യ ‘കാമുകി മോഷ്ടാവ്’ ആണെന്ന് രണ്‍വീര്‍ പറഞ്ഞത്.

 കോളേജില്‍ പഠിക്കുമ്ബോള്‍ തന്റെ കാമുകിയെ ആദിത്യ മോഷ്ടിച്ചു എന്നായിരുന്നു ചാറ്റ് ഷോയിൽ രണ്‍വീര്‍ പറഞ്ഞത്. ”കോളേജിലെ എല്ലാ പെണ്‍കുട്ടികളുടേയും ആരാധനാപാത്രമായിരുന്നു ആദിത്യ. അന്ന് തനിക്കൊരു കാമുകിയുണ്ടായിരുന്നു. ഇന്നവളൊരു കുട്ടിയുടെ അമ്മയാണ്. നാലഞ്ച് വര്‍ഷത്തെ ബന്ധത്തിന് ശേഷം ഞങ്ങള്‍ പിരിഞ്ഞു. ആദിത്യയ്‌ക്കൊപ്പം പോകാന്‍ വേണ്ടിയായിരുന്നു അവള്‍ തന്നെ ഉപേക്ഷിച്ചത്.” എന്നായിരുന്നു രണ്‍വീര്‍ അന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ അതിനു മറുപടി നൽകുകയാണ് ആദിത്യ.

read               also:സീരിയല്‍ രംഗത്തോട് വിടപറഞ്ഞോ? പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആയി തിളങ്ങിയ ഗായത്രി പറയുന്നു

”രണ്‍വീറിനു എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് അറിയില്ല. അവന്റെ കാമുകിയെ ഞാന്‍ സ്വന്തമാക്കിയിട്ടില്ല. അവരുടെ ബ്രേക്ക് അപ്പ് കഴിഞ്ഞ് എട്ട് മാസത്തിന് ശേഷമാണ് താനും അവളും അടുത്തത്.” ആദിത്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button