തമിഴ് സിനിമ തനിക്ക് തീരെ കംഫര്‍ട്ട് ആയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് നടി ഷീല മലയാള സിനിമ തനിക്ക് നല്ല കഥാപാത്രങ്ങള്‍ നല്‍കിയത് കൊണ്ടാണ് ഇവിടെ സജീവമാതെന്നും തമിഴ് സിനിമ തന്റെ ഗ്ലാമറസ് ലുക്കാണ് ആഗ്രഹിച്ചതെന്നും ഷീല പറയുന്നു. ചെമ്മീന്‍ സിനിമയിലേക്കുള്ള ഓഫര്‍ വരുമ്പോള്‍ ശിവാജി ഗണേശന്റെ സിനിമയും തനിക്ക് വന്നിരുന്നുവെന്നും എന്നാല്‍ ചെമ്മീന്‍ എന്ന സിനിമയാണ് തനിക്ക് ത്തെരെഞ്ഞെടുക്കാന് തോന്നിയതെന്നും തന്റെ പഴയകാല സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഷീല പറയുന്നു.
‘തമിഴ് സിനിമ എനിക്ക് തീരെ കംഫർട്ടല്ലായിരുന്നു .എന്റെ അമ്മയ്ക്കും തമിഴിൽ അഭിനയിക്കുന്നതിനോട് ഇഷ്ടമില്ലായിരുന്നു. തമിഴ് സിനിമയിൽ എന്റെ ഗ്ലാമറസ് ലുക്കാണ് ഒരു നായിക എന്ന നിലയിൽ അവർ ആഗ്രഹിച്ചത്. പക്ഷേ അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു. മലയാളത്തിൽ വന്നപ്പോൾ നല്ല കഥകളുള്ള സിനിമകൾ എനിക്ക് ലഭിച്ചു ഇവിടെയും ഒരു ഗ്ലാമർ നായിക എന്ന നിലയിൽ എന്നെ അവതരിപ്പിച്ചെങ്കിലും നല്ല കഥാപാത്രങ്ങളായിരുന്നു എല്ലാം. ‘ചെമ്മീൻ’ സിനിമയിൽ അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ എനിക്ക് ശിവാജി ഗണേശൻ സാറിന്റെ സിനിമയിലും അഭിനയിക്കാൻ ഒരു ഓഫർ വന്നു. പക്ഷേ ‘ചെമ്മീൻ’ സിനിമയാണ് ഞാൻ തെരഞ്ഞെടുത്തത്’. ഷീല പറയുന്നു
Post Your Comments