മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ഷാജു ശ്രീധറിന്റെത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഭാര്യ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടി ചാന്ദ്‌നിയാണ്. ഇപ്പോഴിതാ വിവാഹ വാർഷികത്തിന് ഷാജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
‘ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ…നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓർമ്മകളുടെയും 21 വർഷങ്ങൾ….’.– ഷാജു കുറിച്ചത്. ചാന്ദ്നിയോടൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പടെയാണ് ഷാജുവിന്റെ പോസ്റ്റ്.
https://www.facebook.com/shaju.sreedhar.1/posts/3327185620724034
Post Your Comments