CinemaLatest NewsNEWS

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് മലയാളികളുടെ പാറുക്കുട്ടി; ചാണകമെന്ന് അധിക്ഷേപിച്ച് സൈബറിടങ്ങളിൽ അധിക്ഷേപം രൂക്ഷം

കഴിഞ്ഞ ദിവസം പാറുക്കുട്ടിയുടെ മറ്റൊരു സന്തോഷ വാര്‍ത്തയും എത്തി

മലയാളികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയ സീരിയലാണ് ഉപ്പും മുളകും. സീരിയലിൽ പാറുക്കുട്ടി കൂടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങിലും മുന്നേറി.കോവിഡ് കാലമായതിനാല്‍ കുഞ്ഞുങ്ങളെ അഭിനയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കുറച്ചു നാള്‍ പാറുക്കുട്ടി സീരിയലില്‍ നിന്നും മാറി നിന്നു. പിന്നീട് ഏറെ നാൾ കഴിഞ്ഞാണ് കുട്ടിത്താരം അഭിനയത്തിലേക്കെത്തിയത്.

കഴിഞ്ഞ ദിവസം പാറുക്കുട്ടിയുടെ മറ്റൊരു സന്തോഷ വാര്‍ത്തയും എത്തിയിരുന്നു. ജൂഹിക്ക് പിന്നാലെ പാറുവും യൂട്യൂബ് ചാനലുമായി എത്തിയെന്നതായിരുന്നു ആ സന്തോഷ വാർത്ത.

മഹാനവമി നാളില്‍ ആദ്യക്ഷരം കുറിച്ചിരിക്കയാണ് പാറുക്കുട്ടി. ക്ഷേത്ര നടയില്‍ അച്ഛന്റെ മടിയിലിരുന്ന് അരിയില്‍ ആദ്യാക്ഷരം കുറിക്കുന്ന പാറുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാന്‍സ് പേജുകളില്‍ നിറയുന്നത്. അച്ഛന്‍ അനില്‍കുമാറിന്റെ മടിയില്‍ പട്ടുടുപ്പും പാവാടയും ധരിച്ചിരുന്നാണ് പാറുക്കുട്ടി ഹരിശ്രീ എഴുതിയത്. അച്ഛന്‍ തന്നെ നാവിലും ഹരിശ്രീ എഴുതി നല്‍കി. സെലിബ്രിറ്റിയായതിനാല്‍ തന്നെ തിരക്കൊട്ടുമില്ലാത്ത അമ്പലത്തിലായിരുന്നു പാറുവിന്റെ എഴുത്തിനിരുത്ത് നടത്തിയത്.

എന്നാൽ സമൂഹ മാധ്യമങ്ങളിൽ നൽകിയ പാറുക്കുട്ടിയുടെ വാർത്തകളുടെ അടിയിൽ ചാണകമെന്ന് വരെ അധിക്ഷേപിച്ചാണ് ആളുകളെത്തുന്നത്. കുഞ്ഞിനെ അധിക്ഷേപിക്കുന്ന വാക്കുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ.

അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ഥ പേര്. ഓഡീഷനൊക്കെ കഴിഞ്ഞ് നാലാം മാസത്തിലാണ് പാറുക്കുട്ടി സീരിയലിലേക്ക് എത്തിയത്. പെട്ടെന്ന് തന്നെ എല്ലാവരുമായി ഇണങ്ങുന്ന സ്വഭാവമാണ് പാറുക്കുട്ടിക്ക്. അതിനാല്‍ തന്നെ സീരിയലിലെ അഭിനയവും എളുപ്പമായി മാറി. പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. അനിഖയാണ് പാറുക്കുട്ടിയുടെ ചേച്ചി. ഒരു അനുജന്‍ ജനിച്ച സന്തോഷവും നാളുകള്‍ക്ക് മുൻപ് പങ്കുവച്ച്‌ പാറുക്കുട്ടിയുടെ കുടുംബം എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button