മലയാള സിനിമയിലെ നായകന്മാര് അഭിനയത്തിനൊപ്പം ഗാന ചിത്രീകരനങ്ങളുടെ ചുവടുവയ്പ്പിലും പ്രാഗത്ഭ്യം തെളിയിച്ചവരാണ്. പക്ഷേ ചില താരങ്ങള്‍ക്ക് സിനിമയില്‍ ഡാന്‍സ് എന്ന് പറയുന്നത് അത്ര പ്രയാസമേറിയ കാര്യമാണ്. ഡാന്‍സ് ചെയ്യേണ്ട ടെന്ഷനില് മദ്യം കഴിച്ചു കൊണ്ട് അത് പൂര്‍ത്തികരിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍.
ലാലിന്റെ വാക്കുകള്‍
ഞാന്‍ സിനിമയില്‍ ആദ്യം ഡാന്‍സ് ചെയ്യുന്നത് ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അത് റാഫി എന്ന സംവിധായകന് കൂടുതല്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. തെലുങ്ക് സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം പറയുന്നത്. ‘എനിക്ക് തെലുങ്ക് ഒട്ടും അറിയില്ല’ എന്നാണ് അപ്പോള്‍ അവര്‍ പറയും അതൊന്നും സാരമില്ല സാര്‍ നമുക്ക് ചെയ്യാമെന്ന്. അങ്ങനെ അവരുടെ ഉത്തരവാദിത്ത്വമാക്കി മാറ്റിയിട്ടേ ഞാന്‍ അഭിനയിക്കാന്‍ പോകൂ. അത് കൊണ്ട് ഡയലോഗ് തെറ്റിച്ചാലും പ്രശ്നമില്ല. അത് പോലെയാണ് ഡാന്‍സിന്റെ കാര്യവും അത് ഞാന്‍ അവരുടെ ഉത്തരവാദിത്വമാക്കി മാറ്റി. പഞ്ചാബി ഹൗസില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അത്ര ടെന്‍ഷനായിരുന്നു. അത് കൊണ്ട് തന്നെ ഒരുപാട് മദ്യപിച്ചിട്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തു തീര്‍ത്തത്. നല്ല രീതിയില്‍ മദ്യം കഴിക്കാതെ എനിക്ക് അത് പൂര്‍ത്തികരിക്കാന്‍ കഴിയില്ലായിരുന്നു. ലാല്‍ പറയുന്നു.
Post Your Comments