
നടി മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദർശിച്ച് നടൻ അർജുൻ. അര്‍ജുന്റെ സഹോദരിയുടെ മക്കളാണ് ചിരഞ്ജീവി സർജയും ധ്രുവ് സർജയും. ഹൃദയാഘാതത്തെ തുടർന്ന് അടുത്ത സമയത്തായിരുന്നു ചിരഞ്ജീവിയുടെ വിയോഗം. താരത്തിന്റെ ഭാര്യയാണ് മേഘ്ന.
‘20 വര്‍ഷത്തിന് ശേഷമാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. ചിരു പുനര്‍ജനിച്ചത് പോലെ തോന്നുന്നു എന്നാണ് കുടുംബത്തിലുള്ളവരെല്ലാം പറഞ്ഞത്. ചിരുവിന്റെ വിയോഗത്തിൽ എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. ഇന്നിപ്പോള്‍ എല്ലാവരുടേയും മുഖത്തൊരു തിളക്കമുണ്ട്. ചിരു ഇപ്പോള്‍ വീണ്ടും വന്നു. ആ സന്തോഷമാണ് എല്ലാവരുടേയും മുഖത്ത്…’.– ചിരുവിന്റെ മകനെ കണ്ടതിന്റെ സന്തോഷം താരം പങ്കുവച്ചു.
Post Your Comments