ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി വിശ്രമിക്കുന്ന തിനിടയിൽ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെ തള്ളി മകനും നടനുമായ അഭിഷേക് ബച്ചന്‍ രംഗത്ത്. ശനിയാഴ്ച മുതല്‍ അമിതാബ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാർത്തകൾ വന്നിരുന്നു.
ഇതിനു പിന്നാലെ പ്രതികരണവുമായി അഭിഷേക് എത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നു പറയപ്പെടുന്ന അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്ന് അഭിഷേക് പറഞ്ഞു. ”തന്റെ പിതാവായ അമിതാഭ് ബച്ചന്‍ തന്റെ മുന്നില്‍ തന്നെ ഇപ്പോള്‍ ഇരിക്കുന്നുണ്ട്. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് അമിതാഭായിരിക്കും” എന്നായിരുന്നു സത്യാവസ്ഥ അറിയാനായി വിളിച്ച മാധ്യമ പ്രവര്‍ത്തകനോടാണ് അഭിഷേകിന്റെ പ്രതികരണം.
Post Your Comments