GeneralLatest NewsMollywoodNEWS

ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്, അതേ പറ്റി ഒരുപാട് പരാതികളൊക്കെ ഉണ്ടായതോടെ ആളുകള്‍ക്ക് എന്നോട് അമര്‍ഷം; രണ്ടാം വിവാഹത്തെക്കുറിച്ച്‌ നടന്‍ സിദ്ദിഖിന്റെ വാക്കുകള്‍

അയ്യോ അങ്ങനെ ഒന്നുമില്ല. ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്

നായകൻ, സ്വഭാവ നടൻ, വില്ലൻ എന്നിങ്ങനെ സ്വതസിദ്ധ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സിദ്ദിഖ്. സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന സിദ്ദിഖ് പഴയൊരു അഭിമുഖത്തില്‍ മോഹന്‍ലാലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ലാലുമായി മനസ് തുറന്ന് സംസാരിച്ചാല്‍ കൃത്യമായൊരു തീരുമാനമെടുക്കാന്‍ സാധിക്കുമെന്നാണ് സിദ്ദിഖ് പറയുന്നത്.

ആദ്യ ഭാര്യ മരിച്ചതിന് ശേഷം സിനിമയില്‍ നിന്നും സിദ്ദിഖ് മാറിനിന്നിരുന്നു. ആ സമയത്താണ് കന്മദത്തിലേക്ക് ഒരു അവസരത്തിനു വിളിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന തീരുമാനം മോഹന്‍ലാലിന്റെ നിര്‍ബന്ധത്തില്‍ ആയിരുന്നുവെന്ന് സിദ്ദിഖ് ഒരു അഭിമുഖത്തിനിടെ തുറന്ന് പറഞ്ഞു.

”നമ്മള് പറയുന്നത് ഇത്രയും കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു മനുഷ്യന്‍ ഉണ്ടാവില്ല. എനിക്കൊരു പ്രശ്‌നമോ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള സഹാചര്യമോ ഉണ്ടായാല്‍ ഞാന്‍ പറയുന്നത് എല്ലാം കേട്ടതിന് ശേഷമാണ് ലാല്‍ മറുപടി പറയുക. എന്റെ ആദ്യ ഭാര്യ മരിച്ച്‌ കുറേ കാലം വീട്ടിലിരുന്ന സമയത്താണ് എന്നെ കന്മദത്തിലേക്ക് വിളിക്കുന്നത്. ഭാര്യ മരിച്ചിട്ട് ഏകദേശം ഒരു വര്‍ഷമൊക്കെ കഴിഞ്ഞു. അപ്പോള്‍ ഞാനും ലാലും കൂടെ ബോംബെ പോയിട്ട് താമസിക്കുന്ന ഹോട്ടലില്‍ നിന്നും സ്റ്റുഡിയോയിലേക്ക് കാറില്‍ പോയി കൊണ്ടിരിക്കുകയാണ്. കാറിലിരുന്ന് സംസാരിക്കുന്നതിനിടെ ഇനിയൊരു കല്യാണം കഴിക്കണ്ടേന്ന് ലാല്‍ ചോദിക്കുന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. രണ്ട് കുട്ടികളും ഉപ്പയും ഉമ്മയുമൊക്കെ വേണം. അതു പറഞ്ഞിട്ട് പറ്റില്ല. മക്കളെ നോക്കാനും നിങ്ങളെ നോക്കാനുമൊക്കെ ഒരാള്‍ വേണം. കല്യാണം കഴിക്കാതെ പറ്റില്ലെന്ന് ലാല്‍ പറഞ്ഞു.

ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്. അതേ പറ്റി ഒരുപാട് പരാതികളൊക്കെ ഉണ്ടായി. അതോടെ ആളുകള്‍ക്ക് എന്നോട് അമര്‍ഷം ഉണ്ടായിരിക്കും. ഇനി ജീവിതം ഉണ്ടാവുമോന്ന് ഞാന്‍ ചോദിച്ചു. ”അയ്യോ അങ്ങനെ ഒന്നുമില്ല. ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്, അല്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ എന്തോരം ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ വിചാരിക്കരുത്. പിന്നെ ഇതൊന്നും എപ്പോഴും റിപ്പീറ്റ് ചെയ്യുന്ന കാര്യങ്ങളല്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ദുരന്തമാണ്. അത് പലരുടെയും ജീവിതത്തില്‍ ഉണ്ടാവാം. നമ്മള്‍ പോസിറ്റീവായി മാത്രം കാണുക. ഇനി നല്ലൊരു ജീവിതം തുടങ്ങുക” എന്നും ലാല്‍ പറഞ്ഞു.

ആ കാര്‍ യാത്ര കഴിഞ്ഞതോടെ എന്റെ ഒരുപാട് തീരുമാനങ്ങള്‍ മാറി. എന്റെയുള്ളിലെ ഒരുപാട് കോംപ്ലെക്‌സുകള്‍ മാറി. എന്നെ കഴുകി എടുത്ത മറ്റൊരു വ്യക്തിയായി ഞാന്‍ മാറി. ” സിദ്ദിഖ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button