
സിബി മലയില്‍ – രഞ്ജിത്ത് ടീം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘കൊത്ത്’ എന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൂര്‍ത്തികരിച്ച വിവരം ചിത്രത്തിന്റെ നിര്‍മ്മതാവായ രഞ്ജിത്ത് പങ്കുവയ്ക്കുന്നു.
നാടക രംഗത്തെ പ്രമുഖ തിരക്കഥാകൃത്തായ ഹേമന്ദ് കുമാര്‍ രചന നിര്‍വഹിക്കുന്ന ‘കൊത്ത്’ എന്ന സിനിമയില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ടെക്നീഷ്യൻ മാർക്കും കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ഫലത്തോടെ ആദ്യഘട്ടം അവസാനിച്ചതെന്ന് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറി ച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബി മലയില്‍ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്.
രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നായാട്ടിന് ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി ചെയ്യുന്ന “കൊത്ത്” സിബി മലയിൽ ആണ് സംവിധാനം, ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. കൃത്യമായ കോവിഡ് നടപടി ക്രമങ്ങൾ പാലിച്ചായിരുന്നു ഷൂട്ടിങ്ങിന്റെ ആദ്യം മുതൽ അവസാനം വരെ നീങ്ങിയത് . ചിത്രീകരണത്തിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ടെക്നീഷ്യൻ മാർക്കും കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ഫലത്തോടെ ആദ്യഘട്ടം അവസാനിച്ചു.
Post Your Comments