ബാല്യകാലത്തെ സങ്കടപ്പെടുത്തുന്ന ഓര്‍മ്മകള്‍ പറഞ്ഞു നടി സീമ .എല്ലാവർക്കുമുള്ളത് പോലെ സന്തോഷപ്രദമായ ഒരു കുട്ടിക്കാലമായിരുന്നില്ല തനിക്കെന്നും, തന്നെയും, അമ്മയേയും, അച്ഛൻ തനിച്ചാക്കി പോയപ്പോൾ ജീവിതത്തിൽ വല്ലാത്ത ശൂന്യതയായിരുന്നുവെന്നും സീമ പങ്കു വയ്ക്കുന്നു .ആണുങ്ങളെ ഭയപ്പെടാതെ ബഹുമാനിക്കാനാണ് പഠിക്കേണ്ടതെന്ന വലിയ പാഠം തനിക്ക് പകർന്നു നൽകിയത് അമ്മയാണെന്നും സീമ പറയുന്നു.
സീമയുടെ വാക്കുകള്‍
‘ഭയങ്കര ബോൾഡായിട്ടാണ് അമ്മ എന്നെ വളർത്തിയത്. എന്നെ നല്ല പോലെ അടിക്കുമായിരുന്നു. .പതിനെട്ട് വയസ്സുവരെയും അടിച്ചാണ് വളര്‍ത്തിയത്. അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ആ അച്ഛൻ ഒരു സുപ്രഭാതത്തിലങ്ങ് പോയപ്പോൾ വല്ലാതെയായിപ്പോയി. പിന്നെ എനിക്ക് വാശിയായിരുന്നു മനസ്സിൽ. എന്റെ അമ്മയെ നോക്കണം, എന്റെ അമ്മയ്ക്ക് വേണ്ടി ജീവിക്കണം, എന്നൊക്കെ. അമ്മ എന്റെ മുന്നിൽ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ഈ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് എന്റെ മനസ്സിൽ ഏഴ് വയസ്സ് മുതൽ തോന്നി തുടങ്ങിയതാണ്. ആണുങ്ങളെ ഭയപ്പെടരുത് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്ന് അമ്മ എന്നോട് എപ്പോഴും പറയും. അച്ഛനെ ആഴ്ചയില്‍ ഒരു ദിവസം പോയി കാണുന്നത് കോടതി വിധിയായിരുന്നു.ഞായറാഴ്ച അച്ഛനെ കാണാൻ പോകുമ്പോൾ അച്ഛന് എന്നോട് പറയും. കോടതിയിൽ ചെല്ലുമ്പോൾ അച്ഛനോടൊപ്പം പോകണമെന്ന് പറയണമെന്ന്. അതിന്റെ പേരിൽ എനിക്ക് ഇഷ്ടം പോലെ ചോക്ലേറ്റ്സൊക്കെ വാങ്ങി തരും. അതൊക്കെ വാങ്ങി കഴിച്ചിട്ട് കോടതിയിൽ ഞാൻ അമ്മയോടൊപ്പം പോകണമെന്നാണ് പറഞ്ഞത്. ഞാൻ അച്ഛനെ കാണാൻ പോയിരുന്നത് ശരിക്കും ഇഷ്ടമുണ്ടായിട്ട് തന്നെയായിരുന്നു’. തന്റെ ബാല്യകാല ഓർമ്മകൾ പങ്കുവച്ചു കൊണ്ട് സീമ പറയുന്നു .
Post Your Comments