ഈ വിജയദശമി നാളില്‍ സൂപ്പര്‍താരം സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിനു വമ്ബന്‍ ടൈറ്റില്‍ അനൗണ്‍സമെന്റ് ഒരുങ്ങുന്നു. ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം കടുവയുമായുള്ള നിയമ യുദ്ധത്തില്‍ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്നും കോടതിയുടെ വിലക്ക് വന്നെങ്കിലും തന്റെ 250-ാം ചിത്രവുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച് നടന് സുരേഷ് ഗോപി. ഇന്ന് വൈകിട്ട് 6 മണിക്ക് പ്രേക്ഷകരുടെ പ്രിയങ്കരരായ നൂറിലേറെ സെലിബ്രിറ്റികള്‍ ചേര്‍ന്ന് ചിത്രത്തിൻറെ ടൈറ്റിൽ പുറത്തിറക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്. ഇരു ചിത്രങ്ങളുടെയും സമാനതകളുടെ പേരില്‍ സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്കി. അതിനു പിന്നാലെ 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേൽ വിലക്ക് കോടതി സ്ഥിരപ്പെടുത്തി.
Post Your Comments