ട്രാൻസ്ജെന്റർ യുവതി സജ്ന ഷാജിയെ ആക്രമിച്ച സംഭവവും ബിരിയാണി കച്ചവടവും വിവാദങ്ങളിൽ നിറഞ്ഞതും തുടര്‍ന്ന് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ വിഷയത്തിൽ തന്റെ ഓഡിയോ പുറത്ത് വിട്ടത് രഞ്ജു രഞ്ജിമാര്‍ ആണെന്നും താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി രഞ്ജു ആണെന്നും സജ്ന വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍.
തന്റെ അ മ്മയെ തൊട്ട് സത്യം ചെയ്താണ് രഞ്ജു ആരോപണങ്ങള്‍ നിഷേധി\ച്ചത്. രഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ‘ ‘ എനിക്ക് സത്യം ബോധ്യപ്പെടുത്താന്‍ ഈ ലോകത്ത് ഒരാള്‍ മാത്രമേ ഉള്ളൂ. പ്രപഞ്ച സത്യമായ എന്റെ അമ്മ. ഈ അമ്മയെ തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു. സജ്ന ഷാജിയുടെ ഹോട്ടല്‍ ബിസിനസ്സിനായി ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഹോട്ടല്‍ തുടങ്ങാതിരിക്കാനായി ഒരു തടസ്സവും നിന്നിട്ടില്ല. ആ ഹോട്ടല്‍ ട്രാന്‍സ്ജെന്റര്‍ സംഘടനയായ ദ്വയയ്ക്ക് തരണമെന്നും ആരോടും പറഞ്ഞിട്ടില്ല. ഈ വരുന്ന ആരോപണങ്ങള്‍ക്കെല്ലാം ദൈവം മറുപടി പറയും.
എന്റെ അമ്മ നല്ല വേദന സഹിച്ചാണ് എന്നെ പ്രസവിച്ചത്. ആ വേദന എന്തെന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയും. ഈ ലോകത്ത് ഞാന്‍ പത്ത് രൂപ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ആവകാശിയായിട്ട് എന്റെ അമ്മ മാത്രമേ ഉള്ളൂ ഇന്ന് എനിക്ക്. ഈ അമ്മയെ തൊട്ട് സത്യം ചെയ്യുന്നു. സജ്ന ഷാജിയുടെ ഹോട്ടല്‍ ബിസിനസ്സിന് തടസ്സം നിന്നിട്ടില്ല. ഒരിടത്തും അവര്‍ക്കെതിരെ സംസാരിച്ചിട്ടില്ല. അവര്‍ ചില നന്മമരങ്ങള്‍ വന്നപ്പോള്‍ മതിമറന്ന് പോയി. കമ്മ്യൂണിറ്റിയെ മറന്നു. ആള്‍ക്കാരെകൂട്ടി കുറുക്കുവഴികള്‍ കണ്ടെത്തി. സത്യം ദൈവം തെളിയിക്കും.”
Post Your Comments