CinemaGeneralMollywoodNEWS

ഞാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നു അവരുടെ തിരക്കഥ ലഭിക്കാന്‍: സിനിമ ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തെക്കുറിച്ച് ഷാഫി

എനിക്ക് സിനിമ ചെയ്യാന്‍ ഒരു തിരക്കഥ എഴുതി തരണമെന്ന്

രാജസേനന്‍-സിദ്ധിഖ് – റാഫി മെക്കാര്‍ട്ടിന്‍ തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച മലയാളത്തിന്റെ ഹിറ്റ് ഡയറക്ടര്‍ തന്റെ ആദ്യ സിനിമ ചെയ്യാനുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ‘വണ്‍മാന്‍ ഷോ’ എന്ന റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതിയ സിനിമ ചെയ്തു കൊണ്ടായിരുന്നു റാഫി തന്റെ സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടന്നത്. സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പലരും സിനിമ ചെയ്യാന്‍ സമയമായി എന്ന് പറഞ്ഞിരുന്നെങ്കിലും താന്‍ കാത്തിരുന്നത് റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയ്ക്ക് വേണ്ടിയാണെന്നാണ് ഷാഫിയുടെ തുറന്നു പറച്ചില്‍.

‘ഞാന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ എന്നോട് പലരും പറഞ്ഞിരുന്നു നിനക്ക് സിനിമ ചെയ്യാന്‍ സമയമായി എന്ന്. പക്ഷേ എനിക്ക് ആവശ്യം റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ തിരക്കഥയായിരുന്നു ഞാന്‍ അവരോട് നേരത്തെ പറഞ്ഞിരുന്നു എനിക്ക് സിനിമ ചെയ്യാന്‍ ഒരു തിരക്കഥ എഴുതി തരണമെന്ന് അവരുടെ തിരക്കുകള്‍ കഴിഞ്ഞു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ എനിക്ക് വേണ്ടി എഴുതി. അങ്ങനെ ആദ്യത്തെ സിനിമ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അതായിരുന്നു ജയറാം, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘വണ്‍മാന്‍ ഷോ’.

shortlink

Related Articles

Post Your Comments


Back to top button