തന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച സിനിമയായ സര്‍ഗം എന്ന സിനിമയിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകന് ഹരിഹരന്. കുട്ടന് തമ്പുരാന് എന്ന സിനിമയില്‍ മനോജ് കെ ജയന് എന്ന നടനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും ഹരിഹരന് പറയുന്നു. മുന്‍പ് തന്റെ അടുത്ത് ചാന്‍സ് ചോദിച്ചു വന്ന മനോജ് കെ ജയനെ പെരുന്തച്ചന് എന്ന സിനിമ കണ്ടപ്പോഴാണ് കൂടുതല്‍ ശ്രദ്ധിച്ചതെന്നും അങ്ങനെയാണ് സര്‍ഗം സിനിമയിലെ കുട്ടന് തമ്പുരാന് ഇയാള്‍ ചെയ്താല്‍ കൊള്ളാമെന്ന തോന്നല്‍ ഉണ്ടായതെന്നും ഹരിഹരന് പറയുന്നു.
‘സര്‍ഗത്തിലെ കുട്ടന് തമ്പുരാന് എന്ന് പറയുന്ന കഥാപാത്രം വളരെ വ്യത്യസ്തമായിരുന്നു. പലരെയും ഞാന്‍ അതിനു വേണ്ടി ആലോചിച്ചു. പലരെയും ഞാന്‍ അഭിമുഖം ചെയ്തു ഫോട്ടോഗ്രാഫ് എടുത്തു. ആ സന്ദര്‍ഭത്തിലാണ് ഞാന്‍ ‘പെരുന്തച്ചന്’ എന്ന സിനിമ കാണാനിടയായത്. അതില്‍ ഒന്ന് രണ്ടു സീനില്‍ ഒരാളുടെ പ്രകടനം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ചോദിച്ചു, ഇതാരാണ്? മനോജ് കെ ജയന് ആണെന്ന് പറഞ്ഞപ്പോള്‍ മുന്‍പ് അഭിനയിക്കാന്‍ വേണ്ടി എന്റെ അടുത്ത് വന്ന ആളാണെന്ന് അപ്പോഴാണ് മനസ്സിലായത്. അന്ന് മനോജ് എന്റെ കയ്യില്‍ ഫോട്ടോ തന്നപ്പോള്‍ തന്നെ എന്റെ മനസ്സില്‍ അദ്ദേഹം പതിഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രം ചെയ്യാനുള്ള ഒരു മുഖ ഭാവം മനോജില്‍ ഉണ്ടായിരുന്നു’. ഹരിഹരന് പറയുന്നു.
Post Your Comments