CinemaGeneralLatest NewsNEWS

നടത്തിയത് രണ്ടാമത്തെ ഹൃദയ ശസ്ത്രക്രിയ ; സുഖം ​പ്രാപിച്ച്‌ വരികയാണെന്ന് സൂപ്പർ താരം അർണോൾഡ്

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടൻ ഇത് വ്യക്തമാക്കിയത്

രണ്ടാമത്തെ ഹൃദയ ശസ്ത്രക്രിയ്ക്ക് ശേഷം തന്റെ ആരോഗ്യം സുഖം പ്രാപിച്ച്‌ വരികയാണെന്ന് ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ വ്യക്തമാക്കി.

അര്‍ണോള്‍ഡ് തന്നെയാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്, ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടൻ ഇത് വ്യക്തമാക്കിയത്.

താരം ചികിത്സയിലിരുന്ന ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ സ്റ്റാഫുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് താരം തന്റെ ആരോഗ്യത്തെ കുറിച്ച്‌ ആരാധകരെ അറിയിച്ചത്, 97 ലാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അര്‍ണോള്‍ഡിന് പള്‍മോണറി വാല്‍വ് ഘടിപ്പിക്കേണ്ടി വന്നത്, 2018 ല്‍ ഇത് വീണ്ടും മാറ്റി ഘടിപ്പിക്കേണ്ടതായി വന്നിരുന്നു.

shortlink

Post Your Comments


Back to top button