പ്രേമത്തിലെ മേരിയായെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ അനുപമ പരമേശ്വരൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രത്തിന് വസ്ത്രത്തിന്റെ നീളവും മറ്റും നോക്കി അശ്ലീലമായ മറുപടി നൽകുകയാണ് പലരും. അതിനെതിരെ മറുപടിയുമായി പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഗ്ളാമര്സ് ഫോട്ടോ പങ്കുവച്ചു അനുപമ പരമേശ്വരനും തന്നെയാണ് സൈബർ ആങ്ങളമാരോട് പറയുന്നത്.
പുറം തിരിഞ്ഞിരിയ്ക്കുന്ന ഒരു ഫോട്ടോയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ അനു പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറം തിരിഞ്ഞിരുന്ന്, തന്റെ ചുരുണ്ട മുടി വാരിയെടുത്തു നില്‍ക്കുന്നതാണ് ചിത്രം. കണ്ടാല്‍ അല്പം ഗ്ലാമറസ്സാണെങ്കിലും അശ്ലീലമല്ല, ചിത്രത്തില്‍ അനുവിന്റെ കാലുകളും തുടയും കാണുന്നുണ്ട്. അത് ആര്‍ക്കെങ്കിലും പ്രശ്‌നമായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ കുറച്ച് അകലം പാലിച്ചു നിന്നോളൂ എന്നാണ് അനുപമ പറഞ്ഞിരിയ്ക്കുന്നത്.
read also:കുട്ടികളുടെ കൈകളിൽ മൈലാഞ്ചിയിട്ടു കൊടുക്കുന്ന സായി പല്ലവി
തന്റെ വളവുകള്‍ മറയ്ക്കാന്‍ ചുരുളകള്‍ക്ക് കഴിഞ്ഞാല്‍ അതാണ് പ്രണയം എന്നാണ് അനു ചിത്രത്തിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ഞങ്ങള്‍ക്ക് വേണ്ടത് വളരെ ഹോംലി ആയിട്ടുള്ള അനുപമയെ ആണ്, ഇത്തരം ഗ്ലാമറായി അനുപമയെ അല്ല എന്നും മനസ്സില്‍ ഇപ്പോഴും പ്രേമത്തിലെ സ്‌കൂള്‍ കുട്ടിയുടെ മുഖമാണെന്നുമൊക്കെയാണ് ചിത്രത്തിന് വന്നുകൊണ്ടിരിയ്ക്കുന്ന കമന്റുകള്‍.
Post Your Comments