ബിഗ് ബോസിലൂടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്ത പേളി-ശ്രീനിഷ് താരദമ്ബതികള്‍ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ്. അഞ്ച് മാസങ്ങള്‍ പിന്നിട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് പേളി. ശ്രീനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഗര്‍ഭകാലത്തെ ആദ്യ നാളുകളെക്കുറിച്ച് പേളി കുറിച്ചിരിക്കുന്നത്.
”അഞ്ചാം മാസത്തെ അറിയിപ്പ്…
ആദ്യത്തെ മൂന്ന് മാസമായിരുന്നു കുറച്ച് ബുദ്ധിമുട്ട്. എനിക്ക് ഭയങ്കര ഛര്‍ദ്ദിയും ഗര്‍ഭകാല അസ്വസ്ഥതകളും ഏറെയായിരുന്നു. അതുകഴിഞ്ഞുള്ള നാളുകള്‍ ഇതുവരെ വളരെ രസകരമാണ്. വളരെയധികം ഉന്മേഷം തോന്നുന്നു… എനിക്ക് പാചകം ഇഷ്ടമാണ്, ക്ലീനിങ്, ഡ്രൈവിങ് ഒക്കെ ഇഷ്ടമാണ്… വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്…അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കുഞ്ഞുമായി കുറച്ചുകൂടി അടുത്തു.
ഇപ്പോ ഞാന്‍ പാട്ടൊക്കെ പാടും, പാട്ട് കേള്‍ക്കും ചെറിയ പ്രാര്‍ത്ഥനകള്‍ പറഞ്ഞുകൊടുക്കും.
എന്റെ കൈ എപ്പോഴും ഈ കുട്ടിവയറിലാണ് വിശ്രമിക്കുന്നത്, എന്നിലെ മാതൃത്വം ഉണര്‍ന്നിട്ടുണ്ട് അതുകൊണ്ട് കുഞ്ഞ് എപ്പോഴും സേഫ് ആയിരിക്കണമെന്നാണ് ഇപ്പോഴത്തെ ചിന്ത. ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ എല്ലാവരോടും പങ്കുവയ്ക്കണമെന്ന് തോന്നി അതോടൊപ്പം ഈ ലോകത്തിലേക്ക് പുതിയ അതിഥിയെ കൊണ്ടുവരാന്‍ എടുത്ത തീരുമാനത്തില്‍ ഞങ്ങള്‍ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്നും നിങ്ങളോട് പറയണമെന്ന് തോന്നി” – പേളി കുറിച്ചു
Post Your Comments