
സിനിമ മേഖലയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ പല താരങ്ങളും വെളിപ്പെടുത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. മിസ് വേള്‍ഡ് മത്സരത്തിലൂടെ ലോക ശ്രദ്ധ നേടിയ മലയാളി പാര്‍വതി ഓമനക്കുട്ടൻ മലയാള സിനിമയിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത് ചർച്ചയാകുന്നു. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചുവെന്ന് പാര്‍വ്വതി തുറന്നു പറയുന്നു.
കെ.ക്യൂ ആയിരുന്നു പാര്‍വ്വതിയുടെ ആദ്യ മലയാള ചിത്രം. ബൈജു എഴുപുന്ന തന്നെ കെ ക്യുവീല്‍ നായികയാക്കുന്ന സമയത്ത് ചിത്രത്തില്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നായിരുന്നു പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് പാര്‍വ്വതി പറയുന്നു. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ആ ചിത്രത്തില്‍ നായികയായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഷീട്ടിംഗ് തുടങ്ങിയ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി. താന്‍ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചതെന്നും പറഞ്ഞ പാർവതി ആ ചിത്രം പുറത്തിറങ്ങരുതെന്ന് താന്‍ ആഗ്രഹിച്ചതായും പാര്‍വതി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
2008ലെ ലോകസുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പാര്‍വതി സിനിമയില്‍ വേണ്ടത്ര രീതിയില്‍ ശ്രദ്ധ നേടിയിരുന്നില്ല
Post Your Comments