GeneralLatest NewsMollywoodNEWS

ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിര്‍ത്തിയ സര്‍ക്കാറിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിര്‍ത്താന്‍ പറ്റാത്തത്?.

.ഇലക്ഷന്‍ സമയത്ത് തെരുവില്‍ നാടകം കളിക്കാന്‍ കിട്ടുന്ന വോട്ടു ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ?

ആർ എൽ വി രാമകൃഷ്ണന് നേരെ ജാതി വിവേചനം കാട്ടിയ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് നാടക പ്രവര്‍ക്കരുടെ സംഘടനയായ നാടക് നടത്തുന്ന സമരം 19 ദിവസമായിട്ടും സര്‍ക്കാര്‍ കണ്ട ഭാവം പോലും നടിക്കാത്തതിന് എതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത്. സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്‍ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര്‍ സര്‍ക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?-എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്,

ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിര്‍ത്തിയ സര്‍ക്കാറിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിര്‍ത്താന്‍ പറ്റാത്തത്?..ഇലക്ഷന്‍ സമയത്ത് തെരുവില്‍ നാടകം കളിക്കാന്‍ കിട്ടുന്ന വോട്ടു ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ?..സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്‍ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര്‍ സര്‍ക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?…എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി…ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഉണ്ടാക്കാന്‍ കാരണക്കാരായ ഒരു നാടക പാരമ്ബര്യത്തിന്റെ ഇങ്ങേതലക്കുള്ള കുട്ടികളാണ് കഴിഞ്ഞ 18 ദിവസമായി മഴയും വെയിലും കൊണ്ട് സംഗീത നാടക അക്കാദമിക്കു മുന്നില്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്നത്…മാറാത്ത ഏക കാര്യം മാറ്റം മാത്രമേയുള്ളൂ എന്ന ഉത്തമ ബോദ്ധ്യത്തോടെ …

shortlink

Related Articles

Post Your Comments


Back to top button