BollywoodCinemaGeneralNEWS

ഞാന്‍ ഹിന്ദിയില്‍ സിനിമ ചെയ്താലേ ആ നടിയും ഹിന്ദിയിലേക്ക് വരുകയുള്ളൂവെന്ന് പ്രഖ്യാപിച്ചു: ഫാസില്‍ പറയുന്നു

ഞാന്‍ ഹിന്ദിയില്‍ അഭിനയിക്കുന്നുള്ളൂവെങ്കില്‍ ഫാസില്‍ അങ്കിള്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ അഭിനയിക്കുകയുള്ളൂവെന്നു ഒരു കാലഘട്ടത്തില്‍ സെറി പറയുന്നുണ്ടായിരുന്നു

ഫാസില്‍ പരിചയപ്പെടുത്തിയ നായികമാരില്‍ അറിയപ്പെടുന്ന പേരുണ്ടാക്കിയ നായികമാര്‍ നിരവധിയുണ്ട്.അവരില്‍ ഒരാളാണ് നദിയ മൊയ്തു. നോക്കാത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയിലെത്തിയ നദിയ മൊയ്തു ബോളിവുഡില്‍ അഭിനയിക്കണമെങ്കില്‍ ഒരു പ്രധാന നിബന്ധന വച്ചിരുന്നു.താന്‍ ബോളിവുഡില്‍ ഒരു സിനിമ ചെയ്യണമെങ്കില്‍ ഫാസില്‍ സംവിധാനം ചെയ്താലേ അത് സംഭവിക്കുകയുള്ളൂവെന്നായിരുന്നു അന്നത്തെ നദിയ മൊയ്തുവിന്റെ പ്രഖ്യാപനം.സല്‍മാന്‍ ഖാന്‍ സിനിമയിലേക്ക് ഓഫര്‍  വന്നിട്ടും നദിയ മൊയ്തു അത് ഒഴിവാക്കിയിരുന്നു.

ഫാസിലിന്റെ വാക്കുകള്‍

‘സെറിക്ക് (സെറീന, നദിയ മൊയ്തു) വേണമെങ്കില്‍ ഹിന്ദിയിലേക്ക് പോകാമായിരുന്നു. പക്ഷേ സെറിയുടെ ഒരു സെന്റിമെന്‍സ് ആണ് ഹിന്ദിയിലേക്ക് പോകാനുള്ളതിന് ഒരു തടസ്സമായിട്ട് നിന്നത്. അത് എന്നോടുള്ള ഒരു സെന്റിമെന്‍സ് ആണ്. ഞാന്‍ ഹിന്ദിയില്‍ അഭിനയിക്കുന്നുള്ളൂവെങ്കില്‍ ഫാസില്‍ അങ്കിള്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ അഭിനയിക്കുകയുള്ളൂവെന്നു ഒരു കാലഘട്ടത്തില്‍ സെറി പറയുന്നുണ്ടായിരുന്നു. ഏതായാലും ഞാന്‍ ഹിന്ദിയിലേക്ക് പോയില്ല. സെറിക്ക് അങ്ങനെയൊരു വഴിയും തുറക്കപ്പെട്ടില്ല. എന്റെ അഭിപ്രായത്തില്‍ സെറി മികച്ചൊരു നടിയാണ്. അതിലെല്ലാമുപരി സെറി നല്ല ഒരു വ്യക്തിത്വം കൂടിയാണ്’.

shortlink

Related Articles

Post Your Comments


Back to top button