ഒരു സമയത്ത് മലയാള സിനിമയുടെ ബിസിനസ് നല്ല രീതിയില്‍ നടക്കുന്നതിന് മുഖ്യ കാരണമായ സിനിമകളായിരുന്നു മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍. ‘ചൈന ടൗൺ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ തുടങ്ങിയ സിനിമകളൊക്കെ വലിയ സ്റ്റാര്‍ കാസ്റ്റിംഗ് കൊണ്ട് രക്ഷപ്പെട്ട സിനിമകളാണ്. ‘ചൈന ടൗൺ’ എന്ന സിനിമ സാമ്പത്തിക വിജയം നേടിയെങ്കിലും അത് വിചാരിച്ചത് പോലെ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന സങ്കടം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ റാഫി. മൂന്ന് സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ലഭിച്ചിട്ടും ‘ചൈന ടൗൺ’ എന്ന സിനിമ എന്ത് കൊണ്ട് മികച്ചതാക്കാന്‍ കഴിഞ്ഞില്ല എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് റാഫി.
ദിലീപ് -മോഹന്‍ലാല്‍ – ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ബ്ലോക്ക് ചെയ്തത് ഒരു ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ചെയ്യാനായിരുന്നു. പക്ഷേ സിനിമയുടെ റൈറ്റ്സ് ഞങ്ങള്‍ക്ക് തരില്ല എന്ന് മനസ്സിലായാതോടെ പ്ലാന്‍ പൊളിഞ്ഞു. ഇവരുടെ മൂവരുടെയും ഡേറ്റ് കിട്ടിയിരിക്കുന്നത് കൊണ്ട് വേഗം സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം. അത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ അതിന്റെ എഴുത്ത് ജോലികളിലേക്ക് കടന്നു. ‘ചൈന ടൗൺ’ സാമ്പത്തികമായി വിജയിച്ച സിനിമയാണെങ്കിലും മൂന്ന് സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് കിട്ടിയിട്ടും അതൊരു മികച്ച സിനിമാനുഭവമാക്കി മാറ്റാന്‍ കഴിയാതെ പോയതില്‍ സങ്കടമുണ്ട്. റാഫി പറയുന്നു.
Post Your Comments