ഹരിഹരന്റെ സഹസംവിധായകന്‍ എന്ന നിലയില്‍ സിനിമാ ജീവിതം തുടങ്ങിയ ഭദ്രന്‍ തന്റെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിരുന്നു. മോഹന്‍ലാലിനെ വില്ലനില്‍ നിന്ന് മാറ്റി പ്രതിഷ്ടിച്ച ‘എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന സിനിമയില്‍ ശങ്കര്‍ ആയിരുന്നു നായകനായി അഭിനയിച്ചത്. ഭദ്രന്‍ ഈ സിനിമയിലെ നായകനായി മനസ്സില്‍ കണ്ടിരുന്നത് അന്നത്തെ മൂന്ന്‍ സൂപ്പര്‍ താരങ്ങളെയായിരുന്നു. തമിഴില്‍ നിന്ന് കമല്‍ഹാസനും, മോഹനുമായിരുന്നു ഭദ്രന്റെ മനസ്സില്‍ ഉണ്ടായിരുന്നത് മലയാള സിനിമയില്‍ ഒരു നടന് മാത്രമേ ഈ വേഷം ചേരൂ എന്ന് തിരിച്ചറിഞ്ഞ ഭദ്രന്‍ ശങ്കറിനെ ആ വേഷം ഏല്‍പ്പിക്കുകയായിരുന്നു.
‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന സിനിമയുടെ കഥ ഭദ്രന്‍ തന്നോട് പറയുന്നത് ഒരു ഹോസ്പിറ്റലില്‍ വെച്ചാണെന്നും ‘അനുരാഗകോടതി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുതിരവട്ടം പപ്പുവിന് സുഖമില്ലാതെ വന്നപ്പോള്‍ ഹോസ്പിറ്റലില്‍ എത്തിയ ശങ്കറിനോട് ഭദ്രന്‍ എന്റെ മോഹങ്ങളുടെ പൂവണിഞ്ഞു എന്ന സിനിമയുടെ കഥ പറയുകയായിരുന്നു. കഥ കേട്ട് ഇഷ്ടമായ ശങ്കറിനോട് ഭദ്രന്‍ പറഞ്ഞത് ഈ വേഷം ചെയ്യാന്‍ ശങ്കര്‍ ഉള്‍പ്പടെ അന്നത്തെ മൂന്ന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് കഴിയുമെന്നായിരുന്നു. 1982-ല്‍ പുറത്തിറങ്ങിയ ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ മോഹന്‍ലാലിനെയും ജനപ്രിയനാക്കിയ സിനിമകളില്‍ ഒന്നായിരുന്നു.
Post Your Comments