സിബി മലയില്‍ എന്ന സംവിധായകനൊപ്പം ലോഹിതദാസ് എന്ന പേര് കൂടി ചേര്‍ത്ത് വായിച്ചില്ലെങ്കില്‍ അതിനൊരു പൂര്‍ണത കൈവരില്ല എന്ന് വിശ്വസിക്കുന്നവരാണ് മലയാളി സിനിമാ പ്രേക്ഷകരില്‍ ഏറെയും. സിബി മലയില്‍ എന്ന സംവിധായകനെ മലയാളത്തിലെ തലയെടുപ്പുള്ള ഒന്നാം നിര സംവിധായകനാക്കി മാറ്റിയതില്‍ ലോഹിതദാസ് എഴുതിയ സിനിമകള്‍ വഹിക്കുന്ന പങ്ക് അത്രത്തോളം വലുതാണ്. പക്ഷേ ഒരു സംവിധായകന് എന്ന നിലയില്‍ താന്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്ത സിനിമയെക്കുറിച്ച് പറയുമ്പോള്‍ ലോഹിതദാസ് എഴുതിയ സിനിമയെക്കുറിച്ചല്ല സിബി മലയില്‍ പങ്കുവച്ചത്. മോഹന്‍ലാല്‍ നായകനായ എംടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ‘സദയം’ എന്ന സിനിമയാണ് ഒരു ടെക്നീഷ്യന് എന്ന നിലയില്‍ തന്റെ മികച്ച വര്‍ക്ക് എന്നാണ് സിബി മലയിലിന്റെ തുറന്നു പറച്ചില്.
‘സദയം എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ എംടി സാറിന്റെ തിരക്കഥയോട് എന്നാല്‍ കഴിയുന്നവിധം നീതി പുലര്‍ത്തിയിട്ടുണ്ട്. ഒരു സംവിധായകന് എന്ന നിലയില്‍ എന്റെ ഏറ്റവും മികച്ച വര്‍ക്കാണ് ‘സദയം’. ‘സദയം’ എന്ന സിനിമയുടെ തിരക്കഥയുടെ പാറ്റെണ് ഭയങ്കര ചലഞ്ചിംഗ് ആയിരുന്നു. വിവിധ കഥാപാത്രങ്ങളുടെ കാഴ്ചപാടിലൂടെ നരേറ്റ് ചെയ്യപ്പെടുന്ന ഒരു സ്റ്റോറിയായിരുന്നു ‘സദയം’ എന്ന സിനിമയുടേത്. സിനിമയുടെ സ്ക്രീന്‍ പ്ലേയുടെ ടെക്നിക് ഗംഭീരമാണ്. അത് ചിത്രീകരിച്ച് പ്രേക്ഷകരിലേക്ക് ഫലപ്രദമായി എത്തിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു’.
Post Your Comments