CinemaGeneralMollywoodNEWS

സൂപ്പര്‍ താരങ്ങളുടെ ബിഗ്ബജറ്റ് സിനിമകള്‍ സമ്പൂര്‍ണ്ണ പരാജയം: രണ്‍ജി പണിക്കര്‍ തന്‍റെ ഏറ്റവും വലിയ പരാജയ സിനിമയെക്കുറിച്ച് തുറന്നു പറയുന്നു

ഒരു സിനിമയില്‍ നിന്ന് ഉടനടി അടുത്ത സിനിമയിലേക്ക് കടക്കാന്‍ കഴിവുള്ള ഒരു സ്ക്രീന്‍ റൈറ്റര്‍ അല്ല താനെന്നും

മലയാള സിനിമയില്‍ തീപ്പൊരി സംഭാഷണങ്ങളിലൂടെ സൂപ്പര്‍ താര നായകനെ മാസായി കാണിച്ച രണ്‍ജി പണിക്കര്‍ എന്ന എഴുത്തുകാരന്‍ തിരക്കഥ രചിച്ച സിനിമകളെല്ലാം തന്നെ ആഘോഷമായി പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. താന്‍ എഴുതി ഹിറ്റാക്കിയ സിനിമകള്‍ നിരവധിയാണെങ്കിലും ബോക്സ് ഓഫീസില്‍ വീണു പോയ സിനിമകളും രണ്‍ജി പണിക്കരുടെ തൂലികയില്‍ പിറന്നിട്ടുണ്ട് .താന്‍ എഴുതിയതില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ രണ്ട് ബിഗ്‌ബജറ്റ് സിനിമകള്‍ ദുബായിയും പ്രജയുമാണെന്ന് തുറന്നു പറയുകയാണ് രണ്‍ജി പണിക്കര്‍.

പരാജയങ്ങള്‍ വന്നത് കൊണ്ടല്ല തിരക്കഥ എഴുതാതിരുന്നതെന്നും രണ്ടായിരത്തി ഒന്നില്‍ ഒരു  സിനിമ എഴുതിയ താന്‍ നാല് വര്‍ഷത്തെ ഗ്യാപ്പിനു ശേഷമാണു പിന്നീട് ഒരു സിനിമയ്ക്ക് രചന നിര്‍വഹിച്ചതെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. ഒരു സിനിമയില്‍ നിന്ന് ഉടനടി അടുത്ത സിനിമയിലേക്ക് കടക്കാന്‍ കഴിവുള്ള ഒരു സ്ക്രീന്‍ റൈറ്റര്‍ അല്ല താനെന്നും എംടിയെയും ലോഹിതദാസിനെയും പോലെ എഴുത്തില്‍ സര്‍ഗാത്മകത സൃഷ്ടിക്കാന്‍ മിടുക്കുള്ള ഒരു തിരക്കഥാകൃത്തായി തന്നെ വിലയിരുത്തിന്നില്ലെന്നും  രണ്‍ജി പണിക്കര്‍ പറയുന്നു.

‘ദി കിംഗ്‌ ആന്‍ഡ് കമ്മീഷണര്‍’, എന്ന സിനിമയ്ക്ക് വേണ്ടിയാണ് രണ്‍ജി പണിക്കര്‍ അവസാനമായി തിരക്കഥ രചിച്ചത്.സുരേഷ് ഗോപി ഹീറോയായി അഭിനയിക്കുന്ന ‘ലേലം’ 2-വാണ് രണ്‍ജി പണിക്കരുടെ രചനയില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button