
തിയറ്ററുകൾ ലോക്ക്ഡൗണ്‍ കാലത്ത് അടച്ചിട്ടതോടെ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ആരാധകർ ഏറെയായി. പുത്തൻ റിലീസ് ഉൾപ്പെടെ നടക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളിലെ ആഗോള ഭീമനായ നെറ്റ്ഫ്ളിക്സ് വമ്ബന്‍ ഓഫറുമായി എത്തുകയാണ്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് കമ്ബനി.
48 മണിക്കൂര്‍ നേരം ആപ്പ് സൗജന്യ ആസ്വാദിക്കാനുള്ള അവസരമാണ് നെറ്റ്ഫ്ളിക്സ് ഒരുക്കുന്നത്. ഇതിലൂടെ കൂടുതല്‍ സബ്സ്ക്രൈബേര്‍സിനെ ലഭിക്കുമെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. ഡിസംബര്‍ മൂന്ന് അവസാനിച്ച് ഡിസംബര്‍ നാല് പിറക്കുന്ന അര്‍ദ്ധരാത്രിയിലാണ് ആപ്പ് സൗജന്യമാകുന്നത്. പിന്നീടുള്ള 48 മണിക്കൂര്‍ ആസ്വാദകന് നെറ്റ്ഫ്ലിക്സില്‍ ഉള്ള എന്തും എത്ര തവണ വേണമെങ്കിലും കാണാം.
ആപ്പ് തുറക്കുമ്ബോള്‍ സാധാരണ രീതിയില്‍ കമ്ബനി നിങ്ങളുടെ മണി കാര്‍ഡ് വിവരങ്ങള്‍ ചോദിക്കാറുണ്ടെങ്കിലും ഓഫര്‍ സമയത്ത് അതുമുണ്ടാകില്ല. പുത്തൻ വാർത്തയിൽ ആരാധകർ സന്തോഷത്തിലാണ്
Post Your Comments