‘രണ്ടാംഭാവം’ എന്ന സിനിമയുടെ പരാജയ കാരണം മനസിലാക്കി തന്നത് സംവിധായകന്‍ റാഫി ആണെന്ന് തുറന്നു പറയുകയാണ് ലാല്‍ ജോസ്. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന തന്റെ രണ്ടാമത്തെ സിനിമയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ കനത്ത സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു. ആ സിനിമയുടെ പരാജയത്തെക്കുറിച്ച് ചിന്തിക്കാതെയാണ് അതേ ടീമിനെ മുന്‍നിര്‍ത്തി ‘മീശമാധവന്‍’ എന്ന സിനിമയിലേക്ക് കടന്നതെന്നും എന്നാല്‍ സംവിധായകന്‍ റാഫിയുടെ വാക്കുകള്‍ തന്റെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവ് നല്‍കിയെന്നും ലാല്‍ ജോസ് പറയുന്നു.
‘രണ്ടാംഭാവം’ എന്ന സിനിമ ഒരു വാണിജ്യ സിനിമ എന്ന നിലയില്‍ അതിന്റെ രസക്കൂട്ടുകള്‍ പരുവപ്പെടുത്താതെ അതിനൊരു തണുപ്പന്‍ എഴുത്ത് രീതിയും, അവതരണ രീതിയും നല്‍കിയതാണ് ആ സിനിമ പരാജയപ്പെടാനുണ്ടായ കാരണമെന്ന് റാഫി തന്നെ ഓര്‍മ്മിപ്പിച്ചുവെന്നും, സുരേഷ് ഗോപി എന്ന ആക്ഷന്‍ സൂപ്പര്‍ താരത്തിന്റെ ഡേറ്റ് ലഭിച്ചിട്ടും അതിന്റെ വാണിജ്യ സാധ്യത പ്രയോജനപ്പെടുത്താതെ പോയതിന്റെ സങ്കടം റാഫിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നതായി ലാല്‍ ജോസ് പറയുന്നു.
സുരേഷ് ഗോപി ഡബിള്‍ റോളില്‍ അഭിനയിച്ച ‘രണ്ടാംഭാവം’ ആക്ഷനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ മൂവിയായിരുന്നു.
Post Your Comments