CinemaLatest NewsNEWS

പാട്ടുപാടുന്ന നടൻ ഇർഫാൻ; അച്ഛന്റെ മനോഹരമായ ഓർമ പങ്കുവെച്ച്‌ ബബിൽ; വൈറൽ വിഡിയോ

താരത്തിന്റെ അകാലവിയോഗമേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ കുടുംബത്തിനോ ആരാധകര്‍ക്കോ ഇതുവരെയും ആയിട്ടില്ല

അടുത്തിടെ ഇന്ത്യന്‍ സിനിമ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞത്, താരത്തിന്റെ അകാലവിയോഗമേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ കുടുംബത്തിനോ ആരാധകര്‍ക്കോ ഇതുവരെയും ആയിട്ടില്ല.

https://www.instagram.com/p/CGEGweNA5rM/

എന്നാൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കുന്നത് താരത്തിന്റെ മകന്‍ ബബില്‍ ഖാന്‍ പങ്കുവെച്ച ഒരു വിഡിയോ ആണ്, ഭാര്യ സുതപയ്ക്കായി പാട്ടുപാടിക്കൊടുക്കുന്ന ഇര്‍ഫാനെയാണ് വിഡിയോയില്‍ കാണാനാകുക.

https://www.instagram.com/p/CGpDnV5Aoqc/

പ്രിയതമ സുതപയുടെ തോളില്‍ കയ്യിട്ട് നടക്കുകയാണ് ഇര്‍ഫാന്‍, അതിനിടെ 1966 ലെ മേരെ സായ എന്ന പാട്ട് ഇരുവരും ചേര്‍ന്ന് പാടുകയാണ്, ഇടയ്ക്ക് വരികളെക്കുറിച്ച്‌ ഇര്‍ഫാന്‍ കണ്‍ഫ്യൂഷനിലാവുന്നതും എല്ലാം വീഡിയോയിൽ കാണാം.

shortlink

Post Your Comments


Back to top button