
റിപ്പബ്ലിക് ടി.വിക്കും അര്‍ണബ് ഗോസ്വാമിക്കും തിരിച്ചടിയായി ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ വിധി. റിപ്പബ്ലിക് ടി.വിയില്‍ അര്‍ണബ് അവതരിപ്പിക്കുന്ന ‘ന്യൂസ് അവര്‍’ എന്ന വാര്‍ത്താ പരിപാടിക്ക് ആ പേര് ഉപയോഗിക്കരുതെന്നാണ് കോടതി വിധിച്ചത്.
ടൈംസ് നൗവില്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നപ്പോള്‍ അര്‍ണബ് ന്യൂസ് അവര്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് റിപ്പബ്ലിക് ടി.വി തുടങ്ങിയപ്പോള്‍ ടൈറ്റില്‍ അതേപടി ഉപയോഗിക്കുകയായിരുന്നു. ഇതിന് എതിരെ ടൈംസ് നൗ ചാനലിെന്റ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ കമ്ബനി നല്‍കിയ പരാതിയിലാണ് പുതിയ നടപടി.
ന്യൂസ് അവര്‍ എന്നത് തങ്ങളുടെ വാര്‍ത്താ പരിപാടിയുടെ ടൈറ്റില്‍ ആണെന്നും അര്‍ണബ് അത് കോപ്പിയടിക്കുകയായിരുന്നെന്നും ടൈംസ് നൗ ഉടമകള്‍ പറഞ്ഞു.എന്നാൽ ‘നേഷന്‍ വാണ്ട്സ് ടു നോ’എന്ന ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല
Post Your Comments