സിനിമയില്‍ തനിക്ക് വഴിത്തിരിവായ കഥാപാത്രത്തെക്കുറിച്ചും, സിനിമയെക്കുറിച്ചും നടന്‍ സിദ്ധിഖ്. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘നായര്‍സാബ്’ ഒരു പുതുമുഖ നടനെന്ന നിലയില്‍ തനിക്ക് ബ്രേക്ക് നല്‍കിയ സിനിമ ആണെന്നും അതില്‍ ഒപ്പം അഭിനയിച്ച മുകേഷ്, സുരേഷ് ഗോപി, മണിയന്‍പിള്ള രാജു, കുഞ്ചന്‍ തുടങ്ങിയ നടന്മാര്‍ തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണെന്നും തന്റെ കരിയര്‍ ബ്രേക്കായ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സിദ്ധിഖ് പറയുന്നു.
ജോഷി സാറിന്റെ ‘നായര്‍സാബ്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഇരുപത്തിയേഴ് വയസ്സാണ് പ്രായം. എനിക്കൊപ്പം മുകേഷ്, സുരേഷ് ഗോപി, കുഞ്ചന്‍, മണിയന്‍പിള്ള രാജു തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചത്. എന്നേക്കാള്‍ സിനിമയില്‍ എക്സ്പീരിയന്‍സുള്ള അവര്‍ എന്നെ അവരില്‍ ഒരാളാക്കി മാറ്റി. ഒരു പക്ഷേ ഒരു യുവ നടന്‍ എന്ന നിലയില്‍ എന്നെ അവര്‍ റാഗിങ് ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ സിനിമ അവസാനിപ്പിച്ച് തിരിച്ചു പോന്നേനെ. അന്ന് എനിക്ക് അങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും നേരിടാന്‍ കഴിയില്ലായിരുന്നു. പക്ഷേ അവര്‍ അത്രത്തോളം കൂടെ നിന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ അന്നുവരെ കേട്ട തമാശകളേക്കാള്‍ വലിയ ഒരു അളവ് തമാശ ആ സിനിമയുടെ സെറ്റില്‍ നിന്ന് ഞാന്‍ കേട്ടു. ഞങ്ങളെല്ലാം അത്രയ്ക്ക് എന്‍ജോയ് ചെയ്ത സിനിമയായിരുന്നു ‘നായര്‍സാബ്’. സിദ്ധിഖ് പറയുന്നു
Post Your Comments