പ്രശസ്ത തമിഴ് നടൻ വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാൽസംഗ ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ശ്രീലങ്കൻ സ്വദേശിയാണ് ഭീഷണിയുമായെത്തിയത്.
നടന്റെ മകൾക്കെതിരെ ബലാൽസംഗ ഭീഷണി മുഴക്കിയ ശ്രീലങ്കന്‍ സ്വദേശി വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നും കണ്ടെത്തി.
കൂടാതെ വിലാസം കേന്ദ്രീകരിച്ച് തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി , റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിയ്ച്ചത്.
Post Your Comments