മലയാള സിനിമയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി!!

നിലവിലെ വാട്‌സ്‌ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം

സോഷ്യൽ മീഡിയയിൽ സജീവമാണ് പല താരങ്ങളും. ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മലയാളത്തിന്റെ പ്രിയതാരം രജിഷ വിജയന്‍ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

നിലവിലെ വാട്‌സ്‌ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. താന്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഫോട്ടോയും രജിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.

read also:ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ; മേഘ്നയുടെ കണ്‍മണിയെ വരവേറ്റ് നസ്രിയ

അനുരാഗ കരിക്കിന്‍വെള്ളം, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ രജിഷയുടെ പുതിയചിത്രം ലവ് ആണ്.

Share
Leave a Comment