‘അനിയത്തിപ്രാവ്’ എന്ന സിനിമ നല്കിയ വലിയ ഇമേജ് കുഞ്ചാക്കോ ബോബന് നല്‍കിയത് വലിയ ഉത്തരവാദിത്വം തന്നെയായിരുന്നു. പക്ഷേ അനിയത്തിപ്രാവിന്റെ ചോക്ലേറ്റ് ഇമേജില്‍ കുടുങ്ങിപ്പോയ കുഞ്ചാക്കോ ബോബന് നിറവും, കസ്തൂരിമാനും മാറ്റി നിര്‍ത്തിയാല്‍ രണ്ടായിരം കാലഘട്ടത്തില്‍ മറ്റൊരു സിനിമ കൊണ്ടും നേട്ടമുണ്ടാക്കാനായില്ല. പിന്നീട് 2003-ല്‍ പുറത്തിറങ്ങിയ ‘സ്വപ്നക്കൂട്’ എന്ന സിനിമ മാത്രമാണ് മലയാളം ആഘോഷിച്ച ഈ പ്രണയ നായകന്റെ രക്ഷയ്ക്കെത്തിയത്. സ്വപ്നക്കൂടിലൂടെ വീണ്ടും തിരിച്ചെത്തി എന്ന് കരുതപ്പെട്ട കുഞ്ചാക്കോ ബോബന് പിന്നിട് കാലം കാരുതിവെച്ചത് രണ്ടു വര്‍ഷത്തിനിടെ ഏഴ് ബോക്സ് ഓഫീസ് ദുരന്തങ്ങളാണ്.
2004-ല്‍ ‘ജലോത്സവ’വും, ‘ഈ സ്നേഹതീരത്തും’, കുഞ്ചാക്കോ ബോബന്റെ പരാജയ സിനിമകളായി. 2005-ല്‍ പുറത്തിറങ്ങിയ നാല് കുഞ്ചാക്കോ ബോബന് സിനിമകളാണ് ബോക്സ് ഓഫീസില്‍ ദുരന്തങ്ങളായത്. ‘ഇരുവട്ടം മണവാട്ടി’, ‘ജൂനിയര്‍ സീനിയര്‍’, ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ , ‘ഫൈവ് ഫിംഗേഴ്സ്’, തുടങ്ങി കുഞ്ചാക്കോ ബോബന് ലീഡ് റോള്‍ ചെയ്ത സിനിമകളാണ് സാമ്പത്തിക പരാജയത്തിലേക്ക് വീണു പോയത്. പിന്നീട് 2009-ല്‍ വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഗുലുമാല്’ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ജയസൂര്യ കൂടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഗുലുമാല്’ കുഞ്ചാക്കോ ബോബന് ഒരു സോളോ ഹിറ്റ് കൊണ്ട് വന്ന ചിത്രമല്ലെങ്കില്കൂടിയും നായക നിരയിലേക്ക് തിരിച്ചെത്താന്‍ കുഞ്ചാക്കോ ബോബന് കരുത്തായ സിനിമയായിരുന്നു ‘ഗുലുമാല്’.
Post Your Comments